Breaking News

*പോഷകാഹാരപ്രാധാന്യം വിളിച്ചോതി പോഷൺ മാ 2026 ആചരിച്ചു.*

മഞ്ചേശ്വരം : വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്. മഞ്ചേശ്വരം ഓഫീസിന്റെ ആഭിമുഖ്യത്തിൽ പോഷൺ മാ-2026 ആചരിക്കുന്നതിന്റെ ഭാ​ഗമായി പോഷൺ മേള സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് യു.കെ സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഐ.സി.ഡി.എസി നു കീഴിലുള്ള 126 
അം​ഗനവാടികളിലെ പ്രവർത്തകർ പങ്കെടുത്ത ഘോഷയാത്രയും അവർ തന്നെ തയ്യാറാക്കിയ പോഷക സമ്പുഷ്ടമായ ആഹാരങ്ങളുടെ പ്രദർശനവും പരിപാടിയുടെ  ഭാഗമായി സംഘടിപ്പിച്ചിരുന്നു. കുട്ടികൾ, ​ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാ‍ർ കൗമാര പ്രായക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ് പോഷൺ മാ പരിപാടികൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കമലാക്ഷി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഹനീഫ്, ബ്ലോക്ക് പഞ്ചായത്ത് അം​ഗങ്ങളായ ബശീർ കുട്ടൂടൽ, ജ്യോതി.പി റായ്,സൂപർവൈസർ ബിന്ധു തുടങ്ങിയവർ സംസാരിച്ചു വനിത ശിശു വികസന വകുപ്പിലേയും ബ്ലോക്ക് പഞ്ചായത്തിലേയും ഉ​ദ്യോ​ഗസ്ഥരും പങ്കെടുത്തു. സി.ഡി.പി.ഒ ഗീതാ കുമാരി സ്വാഗതവും സൂപർവൈസർ സുചിത നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments