Breaking News

*33-ാമത് മാമാങ്കം തമ്പ്രാക്കൾ വിളംബരം നടത്തി .*

തിരുന്നാവായ : ജാതിമതഭേദമെന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന 33ാം മാത്  മാമാങ്കം ഉത്സവസം 2027 ജനുവരി 22,23, 24 തിയ്യതികളിൽ തിരുന്നാവായിൽ നടത്തുവാൻ തീരുമാനിച്ചതായി ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വിളംബരം ചെയ്തു. കേരള ചരിത്രത്തിലെ സുപ്രധാനമായ മാമാങ്കത്തെ പുതിയ തലമുറക്ക് പരിചയ പൊടുത്താനും തിരുനാവായയുടെ സാംസ്കാരികപൈതൃക ടൂറിസം പ്രചരിപ്പിക്കാനും വേണ്ടി 1994 മുതൽ മുതൽ 
ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ മുഖ്യരക്ഷാധികാരിയായി കൊണ്ട് സാംസ്കാരിക സംഘടനയായ
 റീ എകൗ യാണ് മാമാങ്കം മഹോത്സവം  നടത്തിവരുന്നത്. അന്യാധീനപ്പെട്ട് പോകുമായിരുന്ന മാമാങ്ക സ് മാരകങ്ങൾ നിരന്തരപോരാട്ടം നടത്തി സർക്കാറിനെ കൊണ്ട് ഏറ്റ് എടുപ്പിച്ചത് റി എക്കൗ യുടെ  നേതൃത്വത്തിലാണ്. 33ാം മാമാങ്ക സ്മൃതി മഹോത്സത്തിൽ
 ചരിത്രാവിഷ്കാരം, അംഗവാൾ പ്രയാണം, സ്മൃതി യാത്ര, ചരിത്ര സെമിനാറുകൾ, മതസൗഹാർദ്ദ സദസ്സുകൾ, മാമാങ്ക
 സ്മൃതി ദീപം  തെളിയിക്കൽ, കളരി പ്രധർശനം പുസ്‌തക  പ്രകാശനം തുടങ്ങിയ സംഘടിപ്പിക്കുന്നുണ്ട്. ആഴ്‌വാഞ്ചേരി മനയിൽ വച്ച് നടന്ന ചടങ്ങിൽ പരമ്പരാഗതമായ രീതിയിൽ തമ്പ്രാക്കൾ ഉത്സവം വിളംബരം നടത്തിയത്. റീ എക്കോ പ്രസിഡണ്ട് പൂവ്വത്തിങ്കൽ റഷീദ് അധ്യക്ഷനായിരുന്നു.
 ഗുരുസ്വാമി കെവി ഉണ്ണികുറുപ്പ് നാൾ കുറിമാനം കൈമാറി. സ്വാഗത സംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ എം കെ സതീഷ് ബാബു പദ്ധതികൾ വിശദീകരിച്ചു , അംബുജൻ തവനൂർ,കെ കെ അബ്ദുറസാജി, ആതവനാട് മുഹമ്മദ് കുട്ടി, സതീശൻ കളിച്ചാത്ത്, ആർട്ടിസ്റ്റ് പ്രേംജി , അയ്യപ്പൻ കുറുമ്പത്തൂർ ,കെ വി മൊയ്തീൻകുട്ടി മാഷ് , എംഎസ് ഉണ്ണികൃഷ്ണൻ, മുളക്കൽ മുഹമ്മദാലി, കെ പി അലവി, ചിറക്കൽ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments