Breaking News

*'സ്നേഹ സംഗമം' 26 ' പ്രൌഡഗംഭീരമായി സമാപിച്ചു.*

കാസർഗോഡ് : പന്തൽ ഡെക്കറേഷൻ ലൈറ്റ് & സൗണ്ട് കാസറഗോഡ് വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച  സ്നേഹ സംഗമം 2026 സീസൺ 2 കാസറഗോഡ് സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ജോ കൺവീനർ അബ്ദുള്ള എ പ്ലസ് ന്റെ അധ്യക്ഷതയിൽ പി ബ്ല്യൂ  ഡി  കാസറഗോഡ് നഗരസഭ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ ജാഫർ കമാൽ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ ഹാരിസ് മർത്തബ വിനോദ് മുള്ളേരിയ രാഘവൻ പി ആർ അസീസ് പ്ലസ് മാർക്ക്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 

സംഘാടക സമിതി കൺവീനർ നിയാസ് മേൽപറമ്പ് സ്വാഗതവും വൈസ് ചെയർമാൻ ഷംസു പുള്ളി നന്ദിയും പറഞ്ഞു 

തുടർന്ന് നൂറിൽ പരം മെമ്പർമാരും കുടുംബാഗങ്ങളും പങ്കെടുത്ത വിവിധ കലാ മത്സരങ്ങളും കലാ പരിപാടികളും സമ്മാനദാനവും നടന്നു 

അംഗങ്ങൾക്കുള്ള പഠന ക്ലാസ്സിന് നെല്ലിക്കുന്നു സബ് എഞ്ചിനീയർ ഷൈജു നെല്ലിക്കുന്ന് നേതൃത്വം നൽകി 

വൈകുന്നേരം നടന്ന സംസാരിക സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ കെ ഹനീഫി ന്റെ ആദ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഹയർ ഗൂഡ്‌സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാലൻ ഉത്ഘാടനം ചെയ്തു 

മുഖ്യാഅഥിതിയായി ബേക്കൽ ഡി വൈ എസ് പി കെ വിനോദ് കുമാർ, വീശിഷ്ട അതിഥികളായ ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ജലാൽ മർത്തബ ഷിബു സൈൻ ഫിറോസ് പടിഞ്ഞാർ സംഘാടക സമിതി ഭാരവാഹികളായ ഖാദർ കെ കെ  ബഷീർ മർഹബ  റാഷി സിറ്റി ചുക്രൻ കല അബ്ദുൽ റഹിമാൻ എമിറേറ്റ്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  

തുടർന്ന്  എസ് എസ് എൽ സി പ്ലസ് ടു, ഗ്രാവിയേഷൻ  സ്പോർട്സ് തലത്തിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് അനുമോദനങ്ങൾ നൽകി 

മുപ്പത് വർഷം ഈ മേഖലയിൽ പൂർത്തീകരിച്ച മെമ്പർമാരെയും, ജില്ലയിലെ മുതിർന്ന ടെക്‌നിഷ്യൻ മാരെയും വേദിയിൽ വെച്ച് ആദരിച്ചു 

ആസ്വാദകർക്ക് ഹരം പകർന്നു കൊണ്ട് ആസാദ് ലൈവ് ബാൻഡ്  കാലിക്കറ്റ് അവതരിപ്പിച്ച മ്യൂസിക് നൈറ്റ്‌ അരങ്ങേറി.  സംഘടക സമിതി ട്രഷറർ മൊയ്തു മർത്തബ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments