*ഇന്നലെ അമേരിക്കയ്ക്ക് നേരിട്ടത് കനത്ത തിരിച്ചടി,അഞ്ചായിരം കോടി വിലയുള്ള എംക്യു 9 വെടി വെച്ചിട്ടു, അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു, രണ്ട് യുദ്ധക്കപ്പലും ആക്രമിക്കപ്പെട്ടു, ജോർദ്ധാനിലെ യുഎസ് ബേസിലും ആക്രമണം*
ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ.
അല്‍ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണമാണ് നടത്തിയത്.
ആക്രമണത്തില്‍ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ വൻ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വൈകാതെ കുവൈത്തിലേയും ബഹ്റൈനിലേയും തുറമുഖങ്ങളിലുള്ള എണ്ണക്കപ്പലുകളെ ലക്ഷ്യമിടുമെന്നും ഐആർജിസി ഭീഷണിപ്പെടുത്തി. കപ്പലിലുള്ള ജീവനക്കാർ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇറാൻ്റെ അവകാശവാദങ്ങളോടും മുന്നറിയിപ്പുകളോടും യു.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആക്രമണം ഉണ്ടായതായി ജോർദാൻ സ്ഥിരീകരിച്ചിട്ടുണ്ട്. 20 ബാലസ്റ്റിക് മിസൈലുകളാമ് ഇറാൻ തൊടുത്തത്. ഇതില്‍ 18 മിസൈലുകള്‍ തകർക്കാനായി. രണ്ട് മിസൈലുകള്‍ ജനവാസം കുറഞ്ഞ മേഖലയിലാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായമന്നുമില്ല. മിസൈലിൻ്റെ അവശിഷ്ടങ്ങള്‍ വീണ പ്രദേശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.
ഇറാൻ്റെ എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ സൈനിക തലവൻ അലി അബ്ദോള്ളാഹി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ' കപ്പലുകള്‍ ആക്രമിക്കുമെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ആക്രമണം ഉണ്ടായാല്‍ മേഖലയിലെ യുZ.എസ് സൈനിക കേന്ദ്രങ്ങളില്‍ കടുത്ത ആക്രമണം ഉണ്ടായേക്കും', എന്നാണ് അബ്ദോള്ളാഹി പറഞ്ഞത്.
അതിനിടെ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പലും ഇറാൻ പിടിച്ചെടുത്തു. ഇതിൻ്റെ ദൃശ്യങ്ങള്‍ ഇറാൻ സൈന്യം പുറത്തുവിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നിന്നാണ് മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും ആധുനികമായ അന്തർവാഹിനി സാങ്കേതികവിദ്യ ഘടിപ്പിച്ചതാണ് പിടിച്ചെടുത്ത മുങ്ങിക്കപ്പല്‍ എന്ന് ഐആർജിസി അവകാശപ്പെട്ടു. 2025 ലേതാണ് ഈ മുങ്ങിക്കപ്പല്‍. പിടിച്ചെടുത്തതിന്‍റെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളും മണിക്കൂറുകള്‍ക്കകം പുറത്തുവിടുമെന്നും ഐആർജിസി പറഞ്ഞു. ഇറാൻ വ്യോമസേന യുഎസിൻ്റെ എംക്യു-9 റീപ്പർ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഇറാൻ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ഇറാന് വേണ്ടി ഹൂതികളും രംഗത്തുണ്ട്. ഹൂതികള്‍ സൌദിയില്‍ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തില്‍ 73 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എണ്ണപ്പാടങ്ങളും ഊര്‍ജകേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതോടെ ആക്രമണം നടന്ന പ്രദേശത്തിന് സമീപത്തുള്ള എണ്ണപ്പാടങ്ങളുടെ പ്രവർത്തനങ്ങള്‍ താറുമാറായി. ആക്രമണം കടുക്കുന്ന പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയാണ്. വില വീണ്ടും 100 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 98.71 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments