Breaking News

*സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു *

കാസർഗോഡ് : കാസർഗോഡ്മാപ്പിള ആർട്സ് ലവേഴ്സ് അസോസിയേഷൻ കൂട്ടായ്മ പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ അനുസ്മരണ യോഗം കാസർഗോഡ് മുൻസിപ്പൽ വനിത ഹോളില്‍ വെച്ച് നടന്നു.
മാപ്പിളപ്പാട്ട് രംഗത്ത് പകരം വെക്കാനില്ലാത്ത സംഗീത സംവിധായകനായി മാറിയ മലയാള സിനിമയിലെ എം എസ് ബാബുരാജിനോളം തന്നെ കഴിവും പ്രശസ്തിയും ഉള്ള ഒരു തികഞ്ഞ മാപ്പിളകലാകാരനായിരുന്നുകോഴിക്കോട് അബൂബക്കർ എന്ന് അനുശോചനയോഗത്തിൽഓർമ്മപ്പെടുത്തി ----
കവിതകളുടെ ആത്മാവറിഞ്ഞ് സംഗീതം നൽകുന്നതിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന സംഗീത സംവിധായകനായിരുന്നു കോഴിക്കോട് അബൂബക്കറെന്ന് ഉദ്ഘാടകൻ 
യഹ്‌യ തളങ്കര ഓർമ്മപ്പെടുത്തി.
മാപ്പിളപ്പാട്ടിന് പട്ടു നൂൽ തുന്നിയ
വേറിട്ട വഴികളിലൂടെ മാപ്പിളപ്പാട്ടിനെ നടത്തിച്ച അറിവിൻറെ നിറകുടമായിരുന്നു എന്ന് അധ്യക്ഷസ്ഥാനം അലങ്കരിച്ച
കവി പി എസ് ഹമീദ് പറഞ്ഞു
ഗാനഗന്ധർവ്വൻ യേശുദാസ് കെ എസ് ചിത്ര മാർക്കോസ് ഉണ്ണിമേനോൻ അഫ്സൽ
വിധുപ്രതാപ് കണ്ണൂർ ശരീഫ് വിളയിൽ ഫസീല വി എം കുട്ടി മൂസ എരിഞ്ഞോളി
അഷറഫ് പയ്യന്നൂർ സിബലാസദാനന്ദൻ ഇന്ദിരാ ജോയി മുക്കം സാജിത മണ്ണൂർ പ്രകാശ് ബാലൻ കാസർഗോഡ് വീണ കാസർഗോഡ് പോലുള്ള എത്രയോ ഗായിക ഗായകന്മാർക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുക വഴി തന്റേതായ വഴികളിലൂടെ മാപ്പിളപ്പാട്ടിന്റെ പ്രത്യേക സ്ഥാനം തന്നെ നൽകിയ വടക്കേ മലബാറിന്റെ പകരം വെക്കാൻ ഇല്ലാത്ത സംഗീത സംവിധായകനാണ് മാപ്പിളപ്പാട്ടിൽ നിന്നും നമ്മിൽ നിന്നും പിരിഞ്ഞുപോയ കോഴിക്കോട് അബൂബക്കർ അബൂബക്കറിന്റെ സംഗീത വഴികളിലെ യാത്രയെക്കുറിച്ച് ഒരു പുസ്തകം ഹമീദ് കോളിയടുക്കം എഴുതി 
അച്ചടി കഴിഞ്ഞതാണ് അതിൻറെ പ്രകാശനം നടക്കുവാൻ വേണ്ടി ചുരുങ്ങിയ നാളുകൾ ഉള്ളപ്പോഴാണ് അദ്ദേഹംമസ്തിഷ്കാഘാതം കാരണം തലയിൽ ബ്ലഡ് കോട്ടായി ഒരു ഭാഗം തളർന്നുവീണുപോയത് ആശുപത്രിയും മരുന്നുമായി കഴിഞ്ഞ്കൂടന്ന അദ്ദേഹം സുഖം പ്രാപിക്കും എന്ന് എല്ലാവരും മനസ്സൽ പ്രാർത്ഥിച്ചു എങ്കിലും വിധി വിപരീതപരമായിരുന്നു
പ്രകാശനം ചെയ്യാൻ പറ്റിയില്ലെങ്കിലും കിടപ്പിലായിരിക്കുന്ന അബൂബക്കർ എന്ന ഔക്കു ബായിയെ പുസ്തകം കൊണ്ടു പോയി കാണിക്കുവാനെങ്കിലും സാധിച്ചു.പക്ഷേ ആ പുസ്തകത്തിൻറെ പ്രകാശന ചടങ്ങ് കാണുവാൻ ഭാഗ്യമില്ലാതെ അദ്ദേഹം ദൈവത്തിലേക്ക് മടങ്ങി. 

 ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു.
 തുടർന്ന് AS. മുഹമ്മദ് കുഞ്ഞി, C.L ഹമീദ്, അഡ്വക്കേറ്റ് BFഅബ്ദുറഹ്മാൻ,
എം കെ മുഹമ്മദ് മൊഗ്രാൽ,ഷാഫി പള്ളങ്കോട്,സീന കണ്ണൂർ,റഹീം ബള്ളൂർ
നൗഷാദ് ബാവികര, mkh പെർവാഡ്,
റഹ്മത്ത് മുഹമദ് തളങ്കര,ഷെമീർ കാസനോവ,BSറാഫി,അസീസ് ട്രെൻ്റ് തുടങ്ങിയവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

T A ഷാഫി സ്വാഗതവും,ഹമീദ് കോളിയടുക്കം നന്ദിയും പറഞ്ഞു

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments