Breaking News

*പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി*

കുമ്പള : റെയ്ഡിനെത്തിയ പൊലീസിനെ കണ്ട് മണല്‍ കടത്ത് തോണിയില്‍ നിന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാം നാള്‍ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹി(35)മിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്ത് കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപം പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പേയും സ്ഥലത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. വിവരത്തെ തുടര്‍ന്ന് കുമ്പള കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments