Breaking News

*തിരുരിന്റെ യുവത്വത്തിന് പുതിയ കരുത്ത്;യങ് ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.*

തിരൂർ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്‌ ഡി പി ഐ യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തിരുർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.
തിരൂർ സാംസ്‌കാരിക സാമൂച്ചയം ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി യൂത്ത് കൗൺസിൽ എസ്‌ ഡി പി ഐ തിരൂർ മണ്ഡലം പ്രസിഡന്റ്  കെ.പി കരീം ഉദ്ഘാടനം ചെയ്തു.യങ് ഡെമോക്രാറ്റ്സ് 
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം സക്കരിയ്യ എം. ടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. സി ഷമീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ 
സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ബാസിത്ത് ആൽവി, ജില്ലാ ഓർഗനൈസിംഗ് കൺവീനർ അഡ്വ. അബ്ദുൽ മജീദ്, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങൾ തമീം ബിൻ ബക്കർ, ടി മുഹമ്മദ്‌ അലി, വുമൺ ജസ്റ്റിസ് മൂവ്മെന്റ് തിരൂർ മണ്ഡലം സെക്രട്ടറി സക്കീന മൊയ്തീൻ എന്നിവർ സംസാരിച്ചു. യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് കമ്മിറ്റി അംഗം തമീം ബിൻ ബക്കർ കമ്മിറ്റി പ്രഖ്യാപനവും, ടി മുഹമ്മ അലി  ഭാരവാഹി പ്രഖ്യാപനവും നടത്തി.

തിരൂർ യങ് ഡെമോക്രാറ്റ്സ് 
അസംബ്ലി പ്രസിഡന്റായി 
അമീർ സുഹൈലിനെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി
ഷഹല ഹക്കീമിനേയും 
സെക്രട്ടറിമാരായി ഷമീം കൊടക്കലിനെയും സിറാജ് കരിമ്പുകണ്ടത്തേയും തിരഞ്ഞെടുത്തു, ജോയിന്റ് സെക്രട്ടറിമാരായി മുഷ്താഖ് രണ്ടത്താണി, ഹിബ വളവന്നൂർ എന്നിവരെയും ട്രഷററായി ജൂനൂബ് തിരുന്നാവായയെയും തിരഞ്ഞെടുത്തു.
Dr. ബാസിമ രണ്ടത്താണി, അബൂബക്കർ സിദ്ധീഖ്, അംന നുസ്ലിൻ, സി. വി നദീം, അൻസാർ തിരൂർ, നാസർ വാക്കാട് എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ.
അമീർ സുഹൈൽ നന്ദി പ്രകാശനം നടത്തി.
തുടർന്ന് നഗരത്തിൽ തെരഞ്ഞെടുത്തവർക്ക് അഭിവാദ്യമർപ്പിച്ച് റാലി നടത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments