*സ്വന്തം സഖ്യകക്ഷികൾ പോലും തിരിഞ്ഞുകുത്തുന്നു! ചോര വീണ ഫലസ്തീൻ മണ്ണിൽ നിന്ന് ഉണ്ടാക്കുന്ന കച്ചവട ലാഭം ഇനി വേണ്ട! സിയോണിസ്റ്റ് അഹങ്കാരത്തിന് ബ്രിട്ടൻ നൽകിയ തിരിച്ചടി*
പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ഏകപക്ഷീയമായ അധിനിവേശ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ വൻ മാറ്റങ്ങളാണ് ഉയർന്നുവരുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും ജനീവ കൺവെൻഷനുകളെയും കാറ്റിൽപ്പറത്തി ഫലസ്തീൻ അധിനിവേശം തുടരുന്ന മണ്ണിൽ ഇസ്രായേലിന്റെ നടപടികൾക്കെതിരെ ബ്രിട്ടൻ കൈക്കൊണ്ട കടുത്ത നിലപാട് ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആഗോള ശക്തികളുടെ പിന്തുണയോടെ എന്ത് അനീതിയും കാട്ടാമെന്ന ഇസ്രായേലിന്റെ അഹങ്കാരത്തിന്മേൽ വീണ കനത്ത പ്രഹരമാണ് ബ്രിട്ടന്റെ പുതിയ ഇറക്കുമതി ഉപരോധം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നിശ്ശബ്ദം നോക്കിനിൽക്കാനാവില്ലെന്ന സന്ദേശം ലണ്ടൻ നൽകുമ്പോൾ, അത് ഇസ്രായേലി ഭരണകൂടത്തിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടലിന്റെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്.
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ മേഖലകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയ സമ്പൂർണ ഇറക്കുമതി നിരോധനമാണ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും വിദേശകാര്യ മന്ത്രി ഗിദിയോൺ' സാറിന്റെയും ഉറക്കം കെടുത്തിയിരിക്കുന്നത്. ഇതിന് പ്രതികാരമെന്നോണം ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജനറൽ ഓഫീസ് അടച്ചുപൂട്ടുമെന്നും ബ്രിട്ടീഷ് പ്രതിനിധികൾക്ക് ഉപരോധമേർപ്പെടുത്തുമെന്നുമുള്ള ഇസ്രായേലിന്റെ പ്രഖ്യാപനം അവരുടെ നയതന്ത്രപരമായ വിറളിയും പക്വതയില്ലായ്മയെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം തെറ്റുകൾ തിരുത്തുന്നതിന് പകരം, വിമർശിക്കുന്ന സഖ്യകക്ഷികൾക്ക് മേൽ കുതിരകയറാൻ ശ്രമിക്കുന്നത് ഇസ്രായേലിന്റെ്റെ അന്താരാഷ്ട്ര പദവി കൂടുതൽ അപകടാവസ്ഥയിലേക്ക് തള്ളിയിടുകയേയുള്ളൂ.
പശ്ചിമേഷ്യയിലെ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ 'സെമിറ്റിക് വിരുദ്ധത' എന്ന് മുദ്രകുത്തി രക്ഷപ്പെടാനുള്ള പഴയ തന്ത്രം ഇനി ആഗോള സമൂഹത്തിൽ ചിലവാകില്ലെന്നതിന്റെ തെളിവുകൂടിയാണിത്.'
അന്താരാഷ്ട്ര സമ്മർദം
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ്വേർഡ് മിലിബാൻഡ് പാർലമെന്റിൽ നടത്തിയ പ്രഖ്യാപനം കേവലം ഒരു രാജ്യത്തിൻ്റെ തീരുമാനം മാത്രമല്ല, മറിച്ച് മാനവികത ഉറപ്പുവരുത്താനുള്ള ഒരു ആഗോള നീക്കത്തിന്റെ തുടക്കമാണ്. കാനഡയും ഫ്രാൻസും ഉൾപ്പെടെ 12 വികസിത രാജ്യങ്ങൾ അനധികൃത കുടിയേറ്റ വ്യാപാരികൾക്കെതിരെ ഒന്നിച്ച് അണിനിരക്കുമ്പോൾ ഇസ്രായേലിന് ലോകത്തിന് മുന്നിൽ മറുപടിയില്ലാതാവുകയാണ്..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments