*പഠനത്തോടൊപ്പം മക്കളെ കായികരംഗത്തും പ്രോത്സാഹിപ്പിക്കണം: ടി.പി. രഞ്ജിത്ത്*
കുമ്പള : പഠനത്തിലെന്ന പോലെ മക്കളെ കായികരംഗത്തും താൽപ്പരരാക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് റിട്ട. എസ്.പി. ടി.പി. രഞ്ജിത്ത് പറഞ്ഞു.കായികക്ഷമത പരീക്ഷിക്കുന്നതിനപ്പുറം മാനസിക ഉല്ലാസവും ആത്മവിശ്വാസവും നേടുന്നതിനും കായിക മത്സരങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത പഠനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാൻ രക്ഷിതാക്കൾ തയ്യാറാകുമ്പോഴും മക്കളുടെ കായികരംഗത്തെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ വേണ്ടത്ര താൽപ്പര്യം കാട്ടുന്നില്ല
കുട്ടികളിലെ കായിക പ്രതിഭകൾ ചെറുപ്പത്തിലേ കണ്ടെത്തി ആവശ്യമായ പരിശീലനവും പിന്തുണയും നൽകണം. കായികരംഗത്ത് ഉറച്ചുനിൽക്കാൻ കുട്ടികൾക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
68-ാമത് കുമ്പള ഉപജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
പ്രവാസി എഴുത്ത് കാരനും, കലാ കാരനുമായ ഷുക്കൂർ ഉടുമ്പുതല രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്.
പ്രചാരണ കമ്മിറ്റി ചെയർമാനും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു. പ്രചരണ കമ്മിറ്റി കൺവീനർ രവി മുല്ലച്ചേരി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാനും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ വി.പി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് എം. ബൽക്കീസ്, കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, ഗ്രാമ പഞ്ചായത്ത് അംഗം രമേശ് ഭട്ട് എ.ഇ.ഒ. അശോക്, വിവേകാനന്ദ ഷെട്ടി, ബി.എൻ. മുഹമ്മദലി, നാഗേഷ് കുമ്പള കെ.എസ്. സമീർ. അലി കുമ്പള. മുഹമ്മദ് കുഞ്ഞി. മുന്ന കുമ്പള.സൈഫു കൊപ്പളം. അഷ്‌റഫ് കോയിപ്പാടി
കുമ്പള, ഐ. മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments