Breaking News

*ചെർക്കള മാർത്തോമാ ബധിര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബധിര ദിനാചാരണം നടത്തി.*

നെല്ലിക്കട്ടെ : അന്താരാഷ്ട്ര ബധിര ദിനാചരണത്തിന്റെ ഭാഗമായി, ചെർക്കള മാർത്തോമാ ബധിര വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തിൽ ജില്ലാതല ബധിര ദിനാചരണം സംഘടിപ്പിച്ചു. കേൾവി -സംസാര പരിമിതരായവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തികൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബധിര ദിനം ആചരിക്കുന്നത്. കാസർഗോഡ് ജില്ലതല ബാധിരദിനാചരണം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുള്ളകുഞ്ഞി കെ ഉൽഘാടനം ചെയ്തു. പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുവാൻ ഇപ്പോൾ സമൂഹം കൂടുതൽ താല്പര്യം കാണിക്കുന്നു, എന്നാൽ വർഷങ്ങൾക്ക് മുമ്പ് വരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തിയിരുന്നു. മാർത്തോമാ പോലുള്ള മഹത്തായ സ്ഥാപനങ്ങളുടെ പ്രവർത്തനം അവരെ മികവുറ്റ വ്യക്തിത്വങ്ങളാക്കി വളർത്തുവാൻ സഹായിച്ചു എന്ന് തന്റെ ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മാർത്തോമാ ബധിരസ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി അധ്യക്ഷൻ ആയിരുന്നു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വസന്തൻ അജക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ബദിയടുക്ക മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ ബെന്നി മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജെയിംസ് സി വി, ചെങ്കള പഞ്ചായത്ത്‌ വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ ശാന്തകുമാരി ടീച്ചർ, പഞ്ചായത്ത്‌ മെമ്പർ റംസീന സി, സ്കൂൾ പ്രധാനാധ്യാപിക ഷീല എസ്, പി ടി എ പ്രസിഡന്റ്‌ ഫാത്തിമത്ത് സാജിത എന്നിവർ സംസാരിച്ചു.
മാർത്തോമാ കോളേജ് ഫോർ ദി ഹിയറിങ്ങ് ഇമ്പയർമെന്റ് വൈസ് പ്രിൻസിപ്പാൾ ഫാ ജോർജ് വർഗീസ് സ്വാഗതവും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ജോഷിമോൻ കെ ടി നന്ദിയും അർപ്പിച്ച് സംസാരിച്ചു.
നെല്ലിക്കട്ട ടൗണിലൂടെ നടത്തിയ വർണാഭമായ ഘോഷയാത്രയോടെ ആണ് ബധിര ദിനാചരണം ആരംഭിച്ചത്. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ബധിര ദിനാചരണം വർണാഭമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments