Breaking News

*പെർള ശാരദ മറാട്ടി സമാജ സേവാ സംഘം ഭാരവാഹികൾ ജില്ലാ കളക്ടറെ ആദരിച്ചു; മറാട്ടി ആദിവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ വിശദീകരിച്ചു*

കാസർഗോഡ് : കാസർഗോഡ് ജില്ലാ കളക്ടറായി ചുമതലയേറ്റ ശ്രീമതി ശ്രീധന്യ സുരേഷ് I.A.S.-നെ പെർളയിലെ ശ്രീ ശാരദ മറാട്ടി സമാജ സേവാ സംഘം പ്രതിനിധികൾ സന്ദർശിച്ച് ഉപഹാരം നൽകി ആദരിക്കുകയും സ്വാഗത ആശംസകൾ അറിയിക്കുകയും ചെയ്തു. ചടങ്ങിൽ മറാട്ടി ആദിവാസി സമൂഹത്തിന്റെയും പെർള പ്രദേശത്തിന്റെയും വിവിധ വികസന-സാംസ്കാരിക വിഷയങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു.
1953-ൽ മദ്രാസ് സർക്കാരിന്റെ സഹായത്തോടെ ആരംഭിച്ച പെർളയിലെ ‘മറാട്ടി ബോർഡിംഗ് ഹാളിന്റെ’ ചരിത്രപരമായ പശ്ചാത്തലവും നിലവിലെ പ്രവർത്തനങ്ങളും അടങ്ങിയ വിശദമായ നിവേദനവും പ്രതിനിധി സംഘം കളക്ടർക്ക് കൈമാറി. മറാട്ടി ആദിവാസി പൈതൃക കേന്ദ്രമായി നിലകൊള്ളുന്ന ബോർഡിംഗ് ഹാൾ കേന്ദ്രീകരിച്ച് ശാരദ മറാട്ടി മഹിളാ വേദിക, ശാരദ മറാട്ടി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംസ്കാര സംരക്ഷണം, വിദ്യാഭ്യാസം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സി.പി.ആർ പരിശീലനം, സാമ്പത്തിക സഹായ വിതരണം, ദുരന്താശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘം വിശദീകരിച്ചു.
പെർളയിലുള്ള ചരിത്രപ്രസിദ്ധമായ മറാട്ടി ബോർഡിംഗ് ഹാൾ സന്ദർശിക്കാനായി ജില്ലാ കളക്ടറെ പ്രതിനിധികൾ ഹൃദയപൂർവ്വം ക്ഷണിക്കുകയും ചെയ്തു.
പ്രതിനിധി സംഘത്തിൽ പങ്കെടുത്തവർ:
ഡോ. ബി. ജി. നായക് (പ്രസിഡന്റ്, ശാരദ മറാട്ടി ചാരിറ്റബിൾ ട്രസ്റ്റ് (ആർ), പെർള),
 പുഷ്പ അമേക്കല (പ്രസിഡന്റ്, ശ്രീ ശാരദ മറാട്ടി സമാജ സേവാ സംഘം (ആർ), പെർള), കുസുമാവതി ടീച്ചർ (പ്രസിഡന്റ്, എൻമകജെ ഗ്രാമപഞ്ചായത്ത്, പെർള).
 ഡോ. ബി. നാരായണ നായക് (മാനേജിംഗ് ട്രസ്റ്റി, ശാരദ മറാട്ടി ചാരിറ്റബിൾ ട്രസ്റ്റ് & വിരമിച്ച സീനിയർ പീഡിയാട്രീഷ്യൻ),
 സി. എച്ച്. ഗോവിന്ദ നായക് (സമുദായ നേതാവ് & പെർള മറാട്ടി ബോർഡിംഗ് ഹാൾ കെയർടേക്കർ),ജഗദീഷ് നായിക് ട്രഷറർ.
 ബാലകൃഷ്ണ നായക് (അംഗം, ശാരദ മറാട്ടി സമാജ സേവാ സംഘം, പെർള)


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments