Breaking News

*ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തടയരുത്.-എസ് ടി യു മൊഗ്രാൽ യൂണിറ്റ്.*


മൊഗ്രാൽ : അഞ്ച് പതിറ്റാണ്ടുകളായി മൊഗ്രാൽ  ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുകയും, നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗവുമായ മൊഗ്രാലിലെ ഓട്ടോ സ്റ്റാൻഡ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാറ്റണമെന്ന നിർദ്ദേശം പുനഃ പരിശോധിക്കണമെന്ന് എസ് ടി യു മൊഗ്രാൽ യൂണിറ്റ്  കമ്മിറ്റി ഭാരവാഹികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 

 ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചത് മുതൽ കാലങ്ങളായി ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിലാളികൾക്ക്  സ്ഥിരമായി മൊഗ്രാലി ൽ ഓട്ടോ സ്റ്റാൻഡില്ല. സുരക്ഷാ കാരണത്താൽ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ ഭരണകൂടം ദേശീയപാത നിർമ്മാണ കമ്പനി മുഖേന ഓട്ടോ തൊഴിലാളികൾക്ക്  പാതയോരത്ത് നിന്ന് ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.ഈ വിഷയത്തിൽ എം പി, എം എൽ എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്നും, മൊഗ്രാലിൽ ഓട്ടോ സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തി ഓട്ടോ തൊഴിലാളികൾക്ക്   ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ് ടി യു മൊഗ്രാൽ യൂണിറ്റ് ഭാരവാഹികൾ മഞ്ചേശ്വരം മണ്ഡലം എംഎൽഎ  എകെഎം അഷ്റഫിന് നിവേദനം നൽകി. 

എസ് ടി യു മൊഗ്രാൽ യൂണിറ്റ് 
 കമ്മിറ്റി ഈ വിഷയം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് നൽകുന്ന നിവേദനവും എ കെ എം അഷ്റഫ് എം എൽ എ യ്ക്ക് കൈമാറി.
 മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സയ്യിദ്.ഹാദി തങ്ങൾ മൊഗ്രാൽ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,
എ കെ എം അരിഫ്,
ടി എം ശുഹൈബ്,
കുമ്പള പഞ്ചായത്ത് മുസ്ലിംലീഗിന്റെ പ്രസിഡന്റ് ബി എൻ.മുഹമ്മദലി,
 യൂസഫ് ഉളുവാർ,
സെഡ് എ മൊഗ്രാൽ,
എംജി റഹ്മാൻ, എസ് ടി ഓ യൂണിറ്റ് പ്രസിഡണ്ട് മമ്മൂട്ടി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
 
ഫോട്ടോ:മൊഗ്രാലിലെ ഓട്ടോ സ്റ്റാൻഡ് തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് എസ് ടി യു എസ് ടി യു -മുസ്ലിം ലീഗ് നേതാക്കൾ എ കെ എം അഷ്റഫ് എംഎൽഎയ്ക്ക് നിവേദനം നൽകുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments