*ഗാന്ധിജയന്തി: മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ കുരുന്നുകളുടെ വേറിട്ട പരിപാടി.*
മൊഗ്രാൽ : കുരുന്നുകൾക്ക് മധുരം നൽകിയും, മഹാത്മജിയെ സ്മരിച്ചും മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.
രാഷ്ട്രപിതാവിനെ അറിയാനും, മനസ്സിലാക്കാനും കുരുന്നുകൾക്ക് വേണ്ടി ഒരുക്കിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ ഉദ്ഘാടനം ചെയ്തു. ബദ്റുദ്ദീൻ ദീനാർ അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കുടുംബശ്രീ എഡിഎസ് മെമ്പർ സുഹറാബി,ഇ ഡി എസ് മെമ്പർ നസ്രിയാ ഖാലിദ്, അംഗൻവാടി സ്റ്റാഫ് കമലാക്ഷി, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments