*ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി; കണ്ണുംനട്ട് മസ്‌കും അദാനിയും*
ന്യൂഡല്‍ഹി : ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ (ഡിസിസി) അമനുമതി. ഉപഗ്രഹ സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് ട്രായ് മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ക്കാണ് ഡിസിസി അംഗീകരം നല്‍കിയത്. ഇതോടെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളള്‍ക്ക് സർക്കാരിന് തുടക്കം കുറിക്കാം.
അഞ്ച് വര്‍ഷത്തേക്കാകും കമ്പനികള്‍ക്ക് സ്‌പെക്ട്രം ലഭിക്കുക. കൂടാതെ മൊത്ത വരുമാനത്തിന്റെ (എജിആര്‍) 5 ശതമാനം സ്‌പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി നല്‍കുന്ന കമ്പനികള്‍ താരതമ്യേന കുറഞ്ഞ എസ്യുസി നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിസിസിയുടെ അനുമതി മന്ത്രി സഭാ സമിതിയും മന്ത്രിസഭയും അംഗീകരിക്കേണ്ടതുണ്ട്. ലൈസന്‍സ് ഉടമകളില്‍ ആര്‍ക്കും അവരുടെ സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ അനുമതികളും വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപ ക്ലിയറന്‍സും ആവശ്യമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് സ്റ്റാര്‍ലിങ്ക് നേരത്തെ നേടിയിരുന്നു. വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങുന്നതിനുള്ള സ്‌പെക്ട്രം വിഹിതത്തിന്റെ വ്യക്തതയ്ക്കായി സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, റിലയന്‍സ് ജിയോ എന്നി കമ്പനികളും അനുമതി കാത്തിരിക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments