Breaking News

*ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ സൗജന്യ കണ്ണ്‌പരിശോധനാ ക്യാമ്പും കണ്ണട വിതരണവും*

കാസര്‍കോട്‌ : ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്‌ ഇന്റര്‍നാഷനലിന്റെ സൈറ്റ്‌ ഫോര്‍ കിഡ്‌സ്‌ പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. 5 മുതല്‍ 13 വയസ്സ്‌ വരെയുള്ള കുട്ടികളിലെ കാഴ്‌ച പരിമിതി നേരത്തെ കണ്ടെത്തി അവര്‍ക്ക്‌ സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ്‌ എസ്‌.എഫ്‌.കെ.

സുരേഷ്‌ ബാബു ഐ ഫൗണ്ടേഷനുമായി സഹകരിച്ച്‌ നെല്ലിക്കുന്ന്‌ അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ സ്‌കൂള്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു.
ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി പ്രസിഡണ്ട്‌ ഷാഫി നാലപ്പാട്‌ അദ്ധ്യക്ഷത വഹിച്ചു.

ചെറുപ്പത്തിലെയുള്ള മൊബൈല്‍ അഡിക്ഷന്‍ പല കുട്ടികളുടെയും കാഴ്‌ചകള്‍ക്ക്‌ സാരമായ പ്രശ്‌നം സൃഷ്‌ടിക്കുന്നുവെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. പ്രാഥമിക പിരശോധനയില്‍ 150 ലധികം കുട്ടികള്‍ കാഴ്‌ച പ്രശ്‌നം നേരിടുന്നതായി കണ്ടെത്തി. അവരില്‍ വിദഗ്‌ധ പരിശോധനകള്‍ നടത്തിയ ശേഷം കണ്ണടകള്‍ വിതരണം ചെയ്യും.

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ചീഫ്‌ കോര്‍ഡിനേറ്റര്‍ ജലീല്‍ മുഹമ്മദ്‌. സ്‌കൂള്‍ മാനേജിങ്ങ്‌ കമ്മിറ്റി പ്രസിഡണ്ട്‌ എന്‍.എം സുബൈര്‍, ലയണ്‍സ്‌ റീജിയനല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീകണ്‌ഠന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ കുഞ്ഞിക്കണ്ണന്‍, ക്ലബ്ബ്‌ ട്രഷറര്‍ ഡോ.സി.ടി മുസ്‌തഫ, ഷാഫി പാറക്കട്ട, സ്‌കൂള്‍ മാനേജിങ്ങ്‌ കമ്മിറ്റി സെക്രട്ടറി ഖമറുദ്ദീന്‍ തായല്‍, ട്രഷറര്‍ അബ്‌ദു തൈവളപ്പ്‌ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്സ്‌ സുഭദ്ര നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments