Breaking News

*എതിർപ്പുകൾ പാഴായി; റെയിൽവേ പാലക്കാട് ഡിവിഷനിൽ ഇനി മംഗളൂരു ഇല്ല: ഇന്ന് അർധരാത്രി മുതൽ മൈസൂരു ഡിവിഷന്റെ ഭാഗമാകും*

പാലക്കാട് : കേരളത്തിലെ ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും എതിർപ്പുകൾ അവഗണിച്ച് പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കലുമായി റെയിൽവേ മുന്നോട്ട്. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ ഇന്ന് അർധരാത്രി മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമാകും. കൈമാറ്റത്തിന്റെ ഭാഗമായ ധാരണാപത്രം ഇരു ഡിവിഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥർ ഒപ്പുവയ്ക്കും.

കൊങ്കൺ, സൗത്ത് വെസ്റ്റേൺ, സതേൺ റെയിൽവേകളുടെ പരിധിയിലുള്ള മംഗളൂരു മേഖലയെ ഒറ്റ റെയിൽവേയുടെ പരിധിയിലേക്കു കൊണ്ടുവരുന്നതിനാണു പാലക്കാട് ഡിവിഷൻ വിഭജനമെന്നാണു റെയിൽവേയുടെ അവകാശവാദം. ട്രെയിൻ സമയങ്ങളിലോ മറ്റു സൗകര്യങ്ങളിലോ മാറ്റമുണ്ടാകില്ല. യാത്രക്കാരെ നേരിട്ടു ബാധിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും മംഗളൂരു മേഖലയിലെ ചരക്കു വരുമാനം നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷൻ അപ്രസക്തമാകുമെന്നു ജനപ്രതിനിധികൾ പറയുന്നു. പുതിയ ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാനും കഴിയാതെവരും.

ലോക്കോ പൈലറ്റ് ഡിപ്പോ, ഗാർഡ് ക്രൂ ഡിപ്പോ എന്നിവ മംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കു മാറ്റും. പാലക്കാട് ഡിവിഷനിൽനിന്നു വേർപെടുത്തുന്ന മേഖല മൈസൂരുവിൽ നിന്നു നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങി. ഡിവിഷൻ വിഭജനം ഏറ്റവും തിരിച്ചടിയാകുന്നതു ജീവനക്കാർക്കാണ്. ഏതു ഡിവിഷനിൽ തുടരണമെന്നു തീരുമാനിക്കാൻ ജീവനക്കാരിൽ നിന്ന് ഓപ്‍ഷൻ ക്ഷണിച്ചെങ്കിലും മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപ്പെടെ ആവശ്യത്തിനു തസ്തികകൾ പാലക്കാട് ഡിവിഷനിൽ ഇല്ല. പലർക്കും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലെ വിദൂരമേഖലകളിൽ ഉൾപ്പെടെ ജോലി ചെയ്യേണ്ടി വരും.

ഓപ്പറേഷൻ, കമേഴ്സ്യൽ, എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ മംഗളൂരു മേഖലയിൽ‍ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ കേരളത്തിലേക്കു വരാൻ അപേക്ഷ നൽകിയെങ്കിലും അവർക്ക് അവിടെത്തന്നെ തുടരേണ്ടിവരും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments