Breaking News

*എൻ സി പി, ഫോർവേഡ് ബ്ലോക്ക് ലയനസമ്മേളനം 5 ന് .*

എറണാകുളം : ദേശീയ പാർട്ടിയായ എൻസിപി കേരള ഘടകത്തിലെ  എൻ എ മുഹമ്മദ് കുട്ടി വിഭാഗം ദേശീയ പാർട്ടിയായ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടിയിൽ ലയിക്കുന്നു. ലയനസമ്മേളനം ഒക്റ്റോബർ 5 തിങ്കളാഴ്ച എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കും. 5-ാം തീയതി ഉച്ചക്കു ശേഷം 3 മണിക്ക് കലൂർ ബസ്സ് സ്റ്റാന്റിൽ നിന്നും പ്രകടനത്തോടെ ടൗൺഹാളിൽ ജാഥ എത്തിചേരും.  4 മണിയോടെ  ലയന സമ്മേളനം ആരംഭിക്കും. ലയന നിർദ്ദേശങ്ങൾ ഇരു പാർട്ടികളുടെയും നേതാക്കൾ കൊച്ചിയിൽ സംയുക്ത യോഗംചേർന്ന് തീരുമാനിച്ചു. എൻസിപി ദേശീയ നേതൃത്വം കേരളത്തിൽ ബി ജെ പി സഖ്യവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാലാണ് സോഷ്യലിസ്റ്റുകളായ ഞങ്ങൾ എൻസിപി വിടുന്നതെന്ന് ശ്രീ.എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.

ലയനസമ്മേളനം ശ്രീ.എൻ എ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ  ഫോർ വേർഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീ.ജി ദേവരാജൻ ഉദ്ഘാടനം ചെയ്യും. ആശംസകൾ അർപ്പിച്ച് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വ.ടി. മനോജ് കുമാർ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെകട്ടറി ശ്രീ.കല്ലറ മോഹൻദാസ്, ഫോർവേർഡ്‌ ബ്ലോക്ക് ജില്ലാ സെക്രട്ടറി ശ്രീ. ബൈജു മേനാച്ചേരി,തുടങ്ങി ഇരു പാർട്ടികളുടെയും അഖിലേന്ത്യാ- സംസ്ഥാന നേതാക്കൾ സംസാരിക്കും.
. രണ്ട് പാർട്ടികളും കേരളത്തിൽ ഒന്നാകുന്നതോടെ സോഷ്യലിസ്റ്റുകളുടെ നിർണ്ണായക ശക്തിയായി പാർട്ടി മാറും. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നിലവിൽ യു ഡി എഫ് ഘടകകക്ഷിയാണ്.

വാർത്താ സമ്മേളനത്തിൽ എൻ എ മുഹമ്മദ് കുട്ടി, കല്ലറ മോഹൻദാസ്, ബൈജു മേനാച്ചേരി, കെ.എ ജയദേവൻ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments