*ഷോപ്പ്സ് & കൊമേഴ്‌സ്യൽ എംപ്ലോയീസ് ഫെഡറേഷൻ CITU സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു*
കാഞ്ഞങ്ങാട് : നവംബർ 17, 18 തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന ഷോപ്പ്സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (CITU) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കാഞ്ഞങ്ങാട് കുന്നുമ്മൽ NSS ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറി, എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. രാഘവൻ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സജി സമ്മേളന നടപടികൾ വിശദീകരിച്ചു. CITU സംസ്ഥാന സെക്രട്ടറി ടി. കെ. രാജൻ, CITU ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി. മുസ്തഫ, ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ, CITU നേതാക്കളായ വി.വി. പ്രസന്നകുമാരി, പി അപ്പുകുട്ടൻ,കാറ്റാടി കുമാരൻ, കെ.വി. രാഘവൻ, എ. മാധവൻ മാസ്റ്റർ, കെ കെ ജോയ് എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കും.
സംഘാടക സമിതി ഭാരവാഹികൾ
ചെയർമാൻ:
വി.വി. രമേശൻ — കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ
വൈസ് ചെയർമാൻമാർ:കെ. രാജ്‌മോഹൻ
പി.കെ. നിഷാന്ത്,കെ.വി. രാഘവൻ,
കാറ്റാടി കുമാരൻ,ഡി.വി. അമ്പാടി,
കെ. സബീഷ്,വി. ഗിനീഷ്,കെ.വി. വിശ്വനാഥൻ, ദേവി രവീന്ദ്രൻ,എം. പൊക്ലൻ,
പി.കെ. വിനോദ്,മധുകരിൻപിൽ,
മൂലകണ്ടം പ്രഭാകരൻ,പള്ളിക്കെ രാധാകൃഷ്ണൻ,കെ.വി. സുജാത,
ജനറൽ കൺവീനർ:
എം. രാഘവൻ
ജോയിന്റ് കൺവീനർമാർ : നിതിൻ തീർത്ഥങ്കര,വി. സുകുമാരൻ,
എ. ശബരീഷ്,സുജിത് മോനാച്ച,
പി.ടി. കുഞ്ഞുമുഹമ്മദ്,എൻ. പ്രീയേഷ്,
വി.എം. വിജയൻ,കെ.എസ്. സജിത്ത്,
പി. കാര്യമ്പു,പി.എം. വിജയൻ,അനുരാഗ്,
പി.കെ. മജ്‌നിഷ,
കോർഡിനേറ്റർ : കെ. രവീന്ദ്രൻ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments