*അജാനൂർ പഞ്ചായത്തിൽ 2025- 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉദ്ഘാടനം ചെയ്തു.*
രാവണേശ്വരം : അജാനൂർ ഗ്രാമ പഞ്ചായത്തിൽ 2025- 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടക്കോഴി വിതരണം രാവണേശ്വരം മൃഗാശുപത്രി പരിസരത്തുവച്ച് നടന്നു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉപഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ എ. തമ്പാൻ മക്കാക്കോട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ദീപ പ്രവീൺ, കെ. രതീഷ്, കെ. വി. സുകുമാരൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വി. ശാന്ത, എസ്. വനജ ജീവനക്കാരായ യു. വി.അശോകൻ,സി.എം.സുധിന എന്നിവർ സംസാരിച്ചു. മൃഗാശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ വി. ഷാഹിത സ്വാഗതം പറഞ്ഞു. അജാനൂർ പഞ്ചായത്തിലെ വിവിധ വിതരണ കേന്ദ്രങ്ങളായ മാവുങ്കാൽ വ്യാപാരഭവൻ പരിസരം, മൂലക്കണ്ടം ജംഗ്ഷൻ, കിഴക്കുംകര ജംഗ്ഷൻ, വെള്ളിക്കോത്ത് സബ് സെന്റർ, വേലാശ്വരം സ്കൂൾ പരിസരം എന്നിവിടങ്ങളിലും മുട്ടക്കോഴി വിതരണം നടന്നു. ഒക്ടോബർ 14ന് നോർത്ത് കോട്ടച്ചേരി ക്ലബ്ബ് പരിസരം,ഇട്ടമ്മൽ ജംഗ്ഷൻ, കൊളവയൽ കാറ്റാടി ജംഗ്ഷൻ, മടിയൻ ജംഗ്ഷൻ, അതിഞ്ഞാൽ ജുമാമസ്ജിദ് പരിസരം,ചിത്താരി ഇലക്ട്രിക് സെക്ഷൻ,ചിത്താരി കടപ്പുറം എന്നിവിടങ്ങളിലും മുട്ടക്കോഴി വിതരണം നടക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments