Breaking News

*രാമഗിരിയിൽ ബി. ബാലകൃഷ്ണൻ മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗം നടന്നു. സി.പി.ഐ.എം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ്മെമ്പറുംജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.*

 രാവണേശ്വരം.: അജാനൂരിലും പരിസരങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക ബഹുജന പ്രസ്ഥാനങ്ങളും സഹകരണ സംഘങ്ങളും പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച രാമഗിരിയിലെ ബി. ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി രാമഗിരി സാമൂഹ്യ വിനോദ വികസന കലാകായികേന്ദ്രം പരിസരത്തു വച്ച് അനുസ്മരണ പൊതുയോഗം നടന്നു. സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുംജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സാബു അബ്രഹാം അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ. പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ  സി.പി.ഐ.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ കോടാട്ട്, രാവണേശ്വരം ലോക്കൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷൻ മെമ്പർ കെ. സബീഷ്, അജാനൂർ പഞ്ചായത്ത് മെമ്പർ കെ. വി. സുകുമാരൻ,ടി. ശാന്തകുമാരി, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അനീഷ് രാമഗിരി സ്വാഗതം പറഞ്ഞു. തുടർന്ന് 'ചരിത്രം നടന്ന വഴികൾ' എന്ന ഡോക്യുമെന്ററി പ്രദർശനവും വിവിധ കലാപരിപാടികളും അരങ്ങേറി. സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി രാവിലെ ബി. ബാലകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രഭാതഭേരിയുംനടന്നു.കെ. സബീഷ്, പി. കൃഷ്ണൻ കോടാട്ട്, പി.രാധാകൃഷ്ണൻ, എസ്.ശശി, കെ. പവിത്രൻ, എ. കെ. ജിതിൻ, ദീപാ പ്രവീൺ കെ.കുഞ്ഞിരാമൻ, കെ. കെ. ബാലകൃഷ്ണൻ, ബി.മാധവൻ, കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments