Breaking News

* കോവിഡ് കാലത്ത് വാങ്ങിയ 224 ഐ ഫോണുകൾ കാണാനില്ല;* *മന്ത്രി*

തിരുവനന്തപുരം : കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് 7.16 കോടി രൂപക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാതായെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. അബിൻ വർക്കിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ഫണ്ടസ് കാമറകളും വാങ്ങിയിരുന്നു. ഇവ ഉപയോഗിക്കാതെ പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണ്.പല ഐഫോണും കാണാനില്ല. ഉപകരണങ്ങൾ വാങ്ങി കൂട്ടിയിട്ട് പൊതുപണം ദുരുപയോഗം ചെയ്ത‌ അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തും മറ്റ് കാലയളവുകളിലും സർക്കാർ ആശുപത്രികൾക്കായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ പലതും ഗുണനിലവാരമില്ലാത്തതായിരുന്നു. പലതും പ്രവർത്തനസജ്ജമാക്കാതെ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളജിൽ കെ.എം.എസ്.സി.എൽ മുഖേന വിതരണം ചെയ്ത രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാൻ്റുകൾക്ക് ആവശ്യമായ അളവിലും മർദ്ദത്തിലും ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും അവ പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.പി.എം കെയേഴ്സ‌് പദ്ധതിയിൽ ലഭിച്ച വെന്റിലേറ്ററുകളിൽ ചിലത് ഗുണനിലവാരം, പ്രവർത്തന വിശ്വാസ്യത, പരിപാലനച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ നിലവിൽ ഉപയോഗിക്കുന്നില്ല.കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലായി ഇത്തരം 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.*എംഎല്‍എമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ഐപാഡ് വാങ്ങാന്‍ സര്‍ക്കാര്‍, ചെലവ് 6.71 കോടി*തിരുവനന്തപുരം: എംഎല്‍എമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും സര്‍ക്കാരിന്റെ ഐപാഡ്. 480 ഐപാഡുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപാഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെല്‍ട്രോണ്‍ വഴി ടെന്‍ഡര്‍ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സര്‍ക്കാര്‍ അടുത്തിടെ 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments