Breaking News

അക്യുപങ്ചർ ചികിത്സകരുടെ സംസ്ഥാന സംഗമം ശനിയാഴ്ച ചെമ്മാട്ട്; .

ചെമ്മാട് :  അക്യുപങ്ചർ ചികിത്സകരുടെ സംസ്ഥാന സംഗമം ശനിയാഴ്ച ചെമ്മാട്ട്; 700 അംഗങ്ങൾ പങ്കെടുക്കും400-ഓളം വനിതകൾ; ഇതര സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളെത്തും; പുതിയ വർഷത്തേക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്യുംമലപ്പുറം : ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വാർഷിക പൊതുയോഗവും പൊതുസമ്മേളനവും ഒക്ടോബർ 24 ശനിയാഴ്ച മലപ്പുറം ജില്ലയിലെ ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കും. കേരളത്തിന്റെ വിവിധ ജില്ലകൾക്കു പുറമെ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമായി എഴുന്നൂറോളം അംഗങ്ങൾ പങ്കെടുക്കും. ഇതിൽ നാനൂറോളം വനിതകളുമുണ്ട്. അംഗങ്ങൾക്കുള്ള വരുംവർഷത്തെ തിരിച്ചറിയൽ കാർഡുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ രണ്ടായിരത്തോളം പൊതുജനങ്ങൾ പങ്കെടുക്കുമെന്ന്  സംഘാടകർ പ്രതീക്ഷിക്കുന്നു.രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന വാർഷിക പൊതുയോഗം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സംഘടനാ സംസ്ഥാന പ്രസിഡന്റ് അക്യു. മാസ്റ്റർ ഷുഹൈബ് റിയാലു അധ്യക്ഷത വഹിക്കും. ജോയിന്റ് സെക്രട്ടറി അൽത്താഫ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കമറുദ്ദീൻ കൗസരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ച് അംഗീകാരം നേടുന്നതിനൊപ്പം സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും ചികിത്സകർ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യും.അംഗങ്ങളിൽ സംഘടനാബോധവും ഐക്യവും ആത്മവിശ്വാസവും വളർത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് അക്യു. മാസ്റ്റർ ഷുഹൈബ് റിയാലു “അക്യുപങ്ചറിന്റെ ഭാവി: ഐക്യത്തിലൂടെ മുന്നേറ്റം, കൂട്ടായ്മയിലൂടെ കരുത്ത്” എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് നയിക്കും.അക്യുപങ്ചറിന് പ്രത്യേക കൗൺസിൽ രൂപീകരിക്കണമെന്നും യോഗ്യതയുള്ള ചികിത്സകർക്ക് നിയമാനുസൃതമായി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെടും. ചികിത്സാരംഗത്തെ അനിശ്ചിതത്വങ്ങൾ പരിഹരിക്കുന്നതിനും ചികിത്സകരുടെ അവകാശങ്ങളും തൊഴിൽസുരക്ഷയും സംരക്ഷിക്കുന്നതിനുമുള്ള നടപടികളും ചർച്ച ചെയ്യും.വൈകിട്ട് മൂന്നുമുതൽ അഞ്ചരവരെ നടക്കുന്ന പൊതുസമ്മേളനം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് സലീന കാസിം അധ്യക്ഷത വഹിക്കും. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പൊതുജനങ്ങൾക്കായുള്ള ആരോഗ്യബോധവൽക്കരണത്തിന്റെ ഭാഗമായി അക്യു. മാസ്റ്റർ ഷുഹൈബ് റിയാലു “പ്രോസ്റ്റേറ്റ് വീക്കവും വൃക്കരോഗങ്ങളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ഇന്ത്യൻ അക്യുപങ്ചർ പ്രാക്റ്റീഷനേഴ്സ് അസോസിയേഷൻ  കേരള സംസ്ഥാന പ്രസിഡന്റ് ഷുഹൈബ് റിയാലു , വൈസ് പ്രസിഡൻറ് സയ്യിദ് അക്രം, മലപ്പുറം ജില്ലാ സെക്രട്ടറി  പി. എച്ച് .സുബൈർ, ജോയിൻ സെക്രട്ടറി മുഹ്സിന ബാസിത്ത് എക്സിക്യൂട്ടീവ് മെമ്പർ അബൂ ഉബൈദത്ത് ,പോഗ്രാം കൺവീനർ സലീന കാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments