Breaking News

* ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വാർഷിക പൊതുയോഗവും പൊതുസമ്മേളനവും നടന്നു *

മലപ്പുറം : ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വാർഷിക പൊതുയോഗവും പൊതുസമ്മേളനവും ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ നടന്നു. കേരളത്തിന്റെ വിവിധ ജില്ലകൾക്കു പുറമേ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നാനൂറോളം വനിതകൾ ഉൾപ്പെടെ എഴുന്നൂറോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. കേരളത്തിലെ സ്വകാര്യ കുത്തക ആശുപത്രികളെ അമേരിക്കൻ വൻകിട കമ്പനികൾ ഏറ്റെടുക്കുന്നത് പരിശോധിക്കപ്പെടണം..അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് മാധ്യമ വാർത്തകൾ വന്നതിൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും *കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങൾ* സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. സംഘടനാ സംസ്ഥാന പ്രസിഡന്റ് അക്യു.മാസ്റ്റർ. ഷുഹൈബ് റിയാലു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അക്യു.മാസ്റ്റർ. സി.കെ. സുനീർ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി അക്യു.മാസ്റ്റർ.  അൽത്താഫ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അക്യു.മാസ്റ്റർ. കമറുദ്ദീൻ കൗസരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.​അക്യുപങ്ചറിന് പ്രത്യേക കൗൺസിൽ രൂപീകരിക്കണമെന്നും, യോഗ്യതയുള്ള ചികിത്സകർക്ക് നിയമാനുസൃതമായി സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ബാസിം ശാന്തപുരം അവതരിപ്പിച്ചു. ചികിത്സാരംഗത്തെ അനിശ്ചിതത്വങ്ങൾ പരിഹരിക്കുന്നതിനും ചികിത്സകരുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ യോഗം വിശദമായി ചർച്ച ചെയ്തു. പ്രസിഡന്റ് അക്യു. മാസ്റ്റർ ഷുഹൈബ് റിയാലു 'നവദിശയിൽ അക്യുപങ്ചർ, നവപ്രതീക്ഷയിൽ ആരോഗ്യകേരളം' എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് നയിച്ചു. പണംകൊണ്ട് ലഭിക്കുന്ന ഒന്നല്ല സംതൃപ്തിയെന്നും, മറ്റൊരാളുടെ പ്രയാസം മാറുമ്പോഴാണ് യഥാർത്ഥ സംതൃപ്തി ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊതുജനങ്ങൾക്കുള്ള സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട്  *വ്യത്യസ്ത മെഡിക്കൽ ശാഖകൾ പരസ്പരം ശത്രുതയോടെ പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം വരേണ്ടതുണ്ട്. രോഗമുക്തിയും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതവുമാകണം എല്ലാ വൈദ്യശാസ്ത്ര ശാഖകളുടെയും ലക്ഷ്യം.* എന്ന് ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലി അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബഷീർ, എ ജെ സി സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ആശംസകൾ അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments