Breaking News

*കാസർകോട് അഖിലേന്ത്യാ ചൂണ്ടയിടൽ മത്സരം നവംബർ ആദ്യവാരം ഷിറിയ പുഴയിൽ സംഘടിപ്പിക്കുന്നു*​

കാസർകോട് : കേരളത്തിൽ ജനകീയമായി നടത്തിവരുന്ന വിനോദ മത്സരങ്ങളിലൊന്നായ ചൂണ്ടയിടൽ പ്രകൃതിയോട് ഇണങ്ങി, പരമ്പര്യത്തിന്റെ പെരുമ നിലനിർത്തി പുതിയ ടൂറിസം സാധ്യതകൾക്ക് വാതിലുകൾ തുറക്കുന്നു. പൊതുജനങ്ങൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഈ വിനോദത്തെ മുൻനിർത്തി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (DTPC) കാസർകോട് ബ്ലോക്ക് പഞ്ചായത്തും കെ.പി.എസ്. കയാക്കിങ് സെന്ററിന്റെ സഹകരണത്തോടെ അഖിലേന്ത്യാ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. നവംബർ ആദ്യവാരം കുമ്പള പഞ്ചായത്തിലെ ഷിറിയ പുഴയിലാണ് മത്സരം നടക്കുന്നത്.​രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി ലഭിക്കും.​മത്സര സംഘാടനവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. അബ്ദുള്ളക്കുഞ്ഞി ചെർക്കള യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അർജുൻ  അധ്യക്ഷത വഹിച്ചു.  വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, സ്വാകതം  പറഞ്ഞു  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം എ പരിപാടി വിശദീകരിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. മൊയ്തീൻ എന്നിവരും സി.വി. ജെയിംസ്, സോയ ലത്തീഫ്, ഷാഹിദ, നസീമ കൊടിയമ്മ, ലീല, ഖാദർ മാന്യ തുടങ്ങിയവരും സംസാരിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments