*ഗ്യാനേഷ് കുമാറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, '2 കോടി കൈക്കൂലി ആവശ്യപ്പെട്ടു'; വിജിലൻസ് ഡയറക്ടര്‍ക്ക് വീണ്ടും പരാതി*.
തിരുവനന്തപുരം : പതിബെല്‍ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുപ്പമുണ്ടായിരുന്ന വി ഒ സാജൻ.മലേഷ്യൻ എഞ്ചിനിയറായ ലീ സീ ബിന്നിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്ന് സാജൻ പറഞ്ഞു. പതിബെല്‍ കമ്പനിയില്‍ നിന്ന് താൻ മെറ്റീരിയല്‍ സപ്ലെയുടെ കരാർ എടുത്തിരുന്നു.കെഎസ്‍ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകള്‍ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബില്‍ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്‍റെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. വിജിലൻസിന്‍റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ പറഞ്ഞു.പതിബെലില്‍ നിന്ന് ജോലികള്‍ ഏറ്റെടുത്തിരുന്ന താൻ ഉള്‍പ്പടെ ആരില്‍ നിന്നും വിജിലൻസ് മൊഴി എടുത്തിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കണം. താനും വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സാജൻ വ്യക്തമാക്കി. പതിബെല്‍ പ്രോജക്‌ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസ് അന്ന് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഈ കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.പതിബെല്‍ കമ്പനിയുടെ പ്രോജക്‌ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് അന്വേഷണം. മരണത്തെ കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുണ്ട് . അഴിമതിയില്‍ മാത്രമാണ് അന്വേഷണം. ഗ്യാനേഷിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് എഴുതി അടച്ച ഫയലാണ് ഇപ്പോള്‍ വീണ്ടും തുറന്നിട്ടുള്ളത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments