*നായർ സർവ്വീസ് സൊസൈറ്റി സംരംഭകത്വ മേഖലയിലേക്ക് കടക്കുന്നു.*
കാഞ്ഞങ്ങാട് : നായർ സർവ്വീസ് സൊസൈറ്റി സംരംഭകത്വ മേഖലയിലേക്ക് കടക്കുന്നു.ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും ആരംഭിക്കണമെന്ന NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുടെ ആഹ്വാന പ്രകാരം ഹോസ്ദൂർഗ് താലൂക്കിൽ വനിതകൾക്കായി 7.5 കോടി രൂപ വായ്പ നൽകി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുമെന്ന് സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി വി.വി.ശശിധരൻ നായർ അറിയിച്ചു.ഹോസ്ദൂർഗ് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള സംരംഭകത്വ പരിശീലന സെമിനാർ നടത്തി.നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി വി.വി. ശശിധരൻ നായർ ഉൽഘാടനം ചെയ്തു. താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർ സ്‌മിത ആർ.കെ, ക്ലാസ് എടുത്തു. ഫെഡറൽ ബാങ്ക് ഏരിയ മാനേജർ രാഹുൽ കൃഷ്ണൻ വിമാനേജർമാരായ വിലാസ് , ആദർശ് എന്നിവർ വായ്പാ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു.NSS താലൂക്ക് വൈസ് പ്രസിഡണ്ട് ശ്രീകുമാർ കോടോത്ത് വനിതാ യൂണിയൻ പ്രസിഡണ്ട് ഉഷ. എൻ.നായർ എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ അധ്യക്ഷനായ യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് സ്വാഗതവും വനിതാ യൂണിയൻ സെക്രട്ടറി ശാന്തമ്മ ടീച്ചർ നന്ദിയും പറഞ്ഞു. ഫോട്ടോ : ഹോസ്ദൂർഗ് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായുള്ള സംരംഭകത്വ പരിശീലന സെമിനാർ നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി വി.വി. ശശിധരൻ നായർ ഉൽഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments