Breaking News

*ഗാന്ധിജിയുടെ സന്ദേശങ്ങൾ 82 രാജ്യങ്ങളിൽ ഇപ്പോഴും പ്രസക്തം.-എം എസ് മൊഗ്രാൽ സ്മാരക ലൈബ്രറി.

മൊഗ്രാൽ : സത്യം, അഹിംസ എന്നീ രണ്ട് തൂണുകളിൽ ഗാന്ധിജി പടുത്തുയർത്തിയ ആധുനിക ഇന്ത്യ ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ്  കടന്ന് പോകുന്നതെന്ന് എം എസ് മൊഗ്രാൽ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണ അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു. ലോകത്തിലെ 82 രാജ്യങ്ങളിൽ ഇന്നും ഗാന്ധി പ്രതിമകൾ തല ഉയർത്തി നിൽക്കുന്നുവെന്നത് മഹാത്മജിയെ അടുത്തറിയുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സത്യം, അഹിംസ സങ്കല്പനങ്ങൾ വീണ്ടെടുക്കുക എന്ന ഇന്നിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും എം എസ് മൊഗ്രാൽ സ്മാരക ലൈബ്രറി  അഭിപ്രായപ്പെട്ടു.

യോഗത്തിൽ  പ്രസിഡൻ്റ് സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷം വഹിച്ചു. മുൻ പ്രധാന അധ്യാപകൻ എം മാഹിൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
 റിട്ടയേർഡ് പഞ്ചായത്ത്‌ അസിസ്റ്റന്റ് ഡയറക്ടർ നിസാർ പെർവാഡ്,
ബഷീർ അഹ്‌മദ്‌ സിദ്ദിഖ് മൊഗ്രാൽ, സ്കൂൾ എസ് എം സി ചെയർമാൻ റിയാസ് കരീം, അബ്ദു കവുഗോളി, അഹ്‌മദ്‌ അലി കുമ്പള,ബി എൽ മുഹമ്മദ് അലി, സെഡ് എ മൊഗ്രാൽ,ടി കെ അൻവർ,
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ലൈബ്രറി മുൻ പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ സ്വാഗതവും, മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദിയും പറഞ്ഞു.

ഫോട്ടോ:എം എസ് മൊഗ്രാൽ സ്മാരക ലൈബ്രറിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണ പരിപാടി റിട്ടയേഡ് ഹെഡ്മാസ്റ്റർ എം മാഹിൻ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments