Breaking News

*മാപ്പിളപ്പാട്ട്സെമിനാർ:ഇശൽ സന്ധ്യ ;സംഘാടക സമിതി രൂപീകരിച്ചു*

കുമ്പള : കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷന്റെ (കെ.എസ്.എം.എസ്.എൽ.എ) 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബറിൽ കുമ്പളയിൽ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് സെമിനാർ–ഇശൽ സന്ധ്യയുടെ സംഘാടക സമിതി രൂപീകരിച്ചു.
റോയൽ ഖുബ റെസ്റ്റോറന്റിൽ നടന്ന യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. 
സലീം എൻജിനീയർ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
ഗ്രന്ഥകാരൻ അബ്ദുൽ ഖാദർ വിൽറോഡിയെ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ ഷാൾ അണിയിച്ച് ആദരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. (മുഖ്യരക്ഷാധികാരി), യഹിയ തളങ്കര, ലത്തീഫ് ഉപ്പള, കെ.എം. അബ്ബാസ് ആരിക്കാടി, ടി.പി. രഞ്ജിത്ത് (രക്ഷാധികാരികൾ), എ.കെ.എം. അഷ്റഫ് എം.എൽ.എ. (ചെയർമാൻ), അഷ്റഫ് കർള (ജനറൽ കൺവീനർ), വി.പി. അബ്ദുൽ ഖാദർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എ.കെ. ആരിഫ്, എൻ.സി. അബ്ദുല്ലക്കോയ, എൻ.സി. സമീർ, കെ.എം. അബ്ബാസ്, സി.എ. സുബൈർ, ബി.എൻ. മുഹമ്മദലി, മുജീബ് കമ്പാർ, അസീസ് കളായി, മാഹിൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, സെഡ്.എ. കയ്യാർ, കെ.എസ്. സമീർ, ജസീർ മധൂർ, ഉസ്മാൻ പി.കെ. നഗർ, മുഹമ്മദ് മൊഗ്രാൽ, ഐ.മുഹമ്മദ് റഫീഖ്, അബ്ദുല്ല കുമ്പള, കെ.എം.എ സത്താർ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments