*കോളേജുകള്‍ക്ക് അവധിയെങ്കില്‍ ഹോസ്റ്റലുകളും അടയ്ക്കണം*
സംസ്ഥാനത്തെ സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനിമുതല്‍ ഹോസ്റ്റലുകളില്‍ അനധികൃത താമസക്കാരെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകള്‍ക്കും കോളേജുകള്‍ക്കും അവധിയാണെങ്കില്‍ അത് ഹോസ്റ്റലുകള്‍ക്കും ബാധകമാക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിക്രമങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര ഇടപെടല്‍. ഹോസ്റ്റല്‍ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, പുറത്തുനിന്നുള്ളവരുടെ അനധികൃത താമസം ഒഴിവാക്കല്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങളാണ് പുതിയ സർക്കുലറിലുള്ളത്. ഹോസ്റ്റല്‍ നടത്തിപ്പിനായി ഡ്രോയിങ് & ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെ തന്നെ വാർഡനായി കോളേജ് പ്രിൻസിപ്പല്‍മാർ നിയമിക്കേണ്ടതാണ്. അതാത് കോളജുകളിലെ വിദ്യാർഥികള്‍ മാത്രമാണ് ഹോസ്റ്റലുകളില്‍ പ്രവേശനം നേടിയിട്ടുള്ളതെന്ന് വാർഡൻമാർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരോ പഠനം പൂർത്തിയാക്കിയവരോ തങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാർഡൻ ഉടൻ തന്നെ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഇവരെ ഒഴിപ്പിക്കുകയും വേണം. ഇത് സാധ്യമായില്ലെങ്കില്‍ പോലീസിനെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. സർവകലാശാലകള്‍ മധ്യവേനലവധി പ്രഖ്യാപിക്കുമ്പോള്‍ കോളേജുകള്‍ക്കൊപ്പം ഹോസ്റ്റലുകളുടെ പ്രവർത്തനവും അവസാനിപ്പിക്കണം. അക്കാദമിക് ആവശ്യങ്ങള്‍ക്കായി പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ അവധിക്കാലത്ത് താമസിക്കാൻ സാധിക്കൂ. പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര അക്കാദമിക് സാഹചര്യങ്ങളോ ഉണ്ടെങ്കില്‍ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ഹാജരാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ മാർച്ച് 31-ന് ശേഷവും ഹോസ്റ്റലുകള്‍ പ്രവർത്തിക്കാൻ പാടുള്ളൂ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments