Breaking News

*സമാധാന നൊബേല്‍ തമിഴ് വംശജയായ നവനീതം നവി പിള്ളയ്ക്ക്*

സ്റ്റോക്‌ഹോം : 2026ലെ സമാധാന നൊബേല്‍ പുരസ്‌കാരം നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്. 2008-2014 മനുഷ്യാവകാശ ഐക്യരാഷ്ട്രസഭയുടെ ഹൈക്കിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകള്‍ തകര്‍ത്തു കൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവര്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശന്‍ തമിഴ്നാട് സ്വദേശിയാണ്. കരാര്‍ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. ഹാര്‍വാര്‍ഡ് സ്‌കൂളില്‍നിന്ന് എല്‍എല്‍എം ബിരുദവും, 1988ല്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments