*ലോക തപാൽ ദിനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഗ്യാനേഷ്കുമാറിന് തപാൽ കാർഡ് അയച്ച് പ്രതിഷേധത്തിന്റെ ഭാഗമായി.*
മൊഗ്രാൽ : ലോക തപാൽ ദിനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഗ്യാനേഷ് കുമാറിന് തന്നെ തപാൽ കാർഡ് അയച്ചത് വേറിട്ട പ്രതിഷേധമായി.
"വോട്ട് ചോരി'' ആരോപണത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ ഡൽഹി വിദ്യാർത്ഥി- യുവജന- പ്രതിപക്ഷ സമരങ്ങൾ കൊണ്ട് തിളച്ചുമറിയുമ്പോഴാണ് ദേശീയവേദി തപാൽ ദിനത്തിൽ തപാൽ കാർഡിലൂടെ രാജി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാറിന് കാർഡ് അയച്ച് സമരത്തിന് ഐക്യദാർഢ്യം അറിയിച്ചത്.
ദേശീയവേദി പ്രസിഡണ്ട് സിദ്ധീഖ് റഹ്മാൻ, ഉപദേശക സമിതി ചെയർമാൻ എം മാഹി മാസ്റ്റർ, ജനൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അഷ്റഫ് സാഹിബ് എന്നിവരാണ് തപാൽ കാർഡ് അയച്ചത്.
ഇന്ന് വൈകുന്നേരം 6.30ന് മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ വിദ്യാർത്ഥി-യുവജന- പ്രതിപക്ഷ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനവും നടത്തുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
ഫോട്ടോ:ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക തപാൽ ദിനത്തിൽ ദേശീയവേദി ഭാരവാഹികൾ തപാൽ കാർഡ് അയക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments