Breaking News

*കെ എസ് ആർ ടി സി ബസ് യാത്രയിൽ ദുരനുഭവം കുമ്പള പോലീസിൽ പരാതി നൽകി*

കുമ്പള : കുമ്പളയിൽ നിന്നും  ബന്തിയോഡിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കിടെ ജീവനക്കാരുടെ ഭാഗത്തുനിന്നും ദുരനുഭവം നേരിട്ടതിനെ തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകി സാമൂഹ്യ പ്രവർത്തകൻ മൂസ അട്ക.  മൂന്നാം തീയതി വൈകുന്നേരം ആറിനും ആരറകുമിടയിൽ കുമ്പളയിൽ നിന്നും കെഎസ്ആർടിസി ബസ് കയറിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റവും അതിനെ ചോദ്യം ചെയ്തപ്പോളാണ്  ജീവനക്കാരുടെ ഭാഗത്തു നിന്നും കേൾക്കാൻ പാടില്ലാത്ത പ്രതികരണം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു A 0986 കാസറഗോഡ് നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് ജീവനക്കാർക്കേതിരെയാണ് പരാതി! കൈകുഞ്ഞുമായി ബസ് കയറാൻ വന്ന ഒരു സഹോദരി  കയറുമ്പോൾ ബസ് മുന്നോട്ട് എടുത്തത് മുതൽ  ഞാൻ  കയറുമ്പോൾ പകുതിയിൽ ഡോർ അടച്ചതുൾപ്പെടെ ചോദ്യം ചെയ്‌തപ്പോഴാണ് കണ്ടക്ടറുടെ ഭാഗത്ത്‌ നിന്നും മോശപ്പെട്ട പ്രതികരണം ഉണ്ടായത്. പെട്ടന്ന് ഡോർ അടച്ചത് മൂലം കയ്യിൽ   വേദന അനുഭവിച്ചതിനെ തുടർന്ന് ഇന്നലെ മംഗല്പാടി താലൂക് ആശുപത്രിയിൽ ചികിത്സതേടി. ബസിനകത്തു കൈ കുഞ്ഞുമായി വന്ന യാത്രകാരിയായ ആ സ്ത്രീയും കണ്ടക്ടറെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു! പിന്നീട് ബന്തിയോട് ഇറങ്ങാൻ നേരം വേറെ ഒരു സ്ത്രീ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുത്തദും ആ സഹോദരിയും ഇറങ്ങിയ ശേഷം ബസ് ജീവനക്കാരെ ചീത്ത വിളിക്കു ന്നതും എല്ലാവരും കണ്ടതുമാണ് എന്ന്പ രാതിയിൽ പറയുന്നു. 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments