*നെടുമ്പാശ്ശേരിയിലെ വാഹനാപകടം; കുട്ടികളെ അപമാനിച്ച് സോഷ്യല് മീഡിയയില് പ്രചാരണം നടത്തിയ ശശികലക്കെതിരേ പരാതി*
കൊച്ചി : നെടുമ്പാശ്ശേരിയിലെ മിനി കൂപ്പര് വാഹനാപകടത്തില് കുട്ടികളെ അപമാനിച്ച കെ പി ശശികലക്കെതിരെ പരാതി. കുട്ടികളെ അപമാനിച്ച് സാമൂഹിക മാധ്യമത്തില് പ്രചാരണം നടത്തിയെന്നാണ് പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷിഹാബ് പറേലിയാണ് പരാതി നല്കിയത്. മുസ് ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികള് പോയിയെന്ന ശശികലയുടെ ചോദ്യത്തിനെതിരെ അപകടത്തില് മരിച്ച ഗോപികയുടെ കുടുംബം തന്നെയും രംഗത്തെത്തിയിരുന്നു. ചോദ്യത്തില് ശക്തമായ പ്രതിഷേധം അറിയിക്കുന്നതെന്നും ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നതെന്നും അവര് മര്യാദ കാണിക്കണമെന്നും കുടുംബം പറഞ്ഞു. അവര് പറഞ്ഞ വൃത്തികേടുകള് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരിക്കുന്നതെന്നും മാനുഷിക മര്യാദ ഞങ്ങളോട് കാണിക്കണമെന്നും തങ്ങളുടെ പരിപൂര്ണ അനുമതിയോടെയാണ് അവള് പോയതെന്നും കുടുംബം പറഞ്ഞിരുന്നു. പിന്നാലെയാണ് ശശികലക്കെതിരെ പൊലീസില് പരാതി നല്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലര്ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയില്നിന്ന് സ്കൂട്ടറില് അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നില് അമിതവേഗത്തിലെത്തിയ മിനി കൂപ്പര് ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കര്ണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments