*വെള്ളിക്കുന്നത്ത് ഭഗവതിക്കാവ് നവരാത്രി മഹോത്സവം : ക്ഷേത്ര ദർശനത്തിന് എത്തിയ പ്രമുഖ ചലച്ചിത്രതാരം ഉണ്ണി രാജ് ചെറുവത്തൂരിനെ ആദരിച്ചു.*
വെള്ളിക്കോത്ത് : 2026 ഒക്ടോബർ 11 മുതൽ 21 വരെ വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടും താന്ത്രിക കർമ്മങ്ങളോടും അന്നദാനത്തോടും കൂടി നടന്നു വരികയാണ്. നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം സുദിനമായ വ്യാഴാഴ്ച രാവിലെ പ്രശസ്ത സിനിമാതാരവും മറിമായം താരവുമായ ഉണ്ണിരാജ് ചെറുവത്തൂർ ക്ഷേത്ര ദർശനത്തിനായി സന്നിധിയിൽ എത്തിയത് ഭക്തർക്ക് ആവേശം നൽകുന്ന കാഴ്ചയായി. രാവിലെ 12 മണിയോടുള്ള പൂജ സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഉണ്ണിരാജിനെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ അകത്ത് പ്രവേശിച്ച ഉണ്ണി രാജ് ദേവി ദർശനവും കഴി ഞ്ഞ് പ്രസാദവും വാങ്ങി ക്ഷേത്ര ഊട്ടുപുരയും ഭക്ഷണശാലയും സന്ദർശിച്ചത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾക്കും ക്ഷേത്ര ഭാരവാഹികൾക്കും മറ്റ് സന്ദർശകർക്കും സന്തോഷമുളവാക്കി. തുടർന്ന് ക്ഷേത്രത്തിലെ സ്വരമണ്ഡപത്തിൽ വച്ച് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ഉണ്ണീരാജിനെ ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രവും ക്ഷേത്രോത്സവങ്ങളും ആഘോഷങ്ങളും എന്നും ഇഷ്ടമുള്ള കാഴ്ചകളായിരുന്നു എന്ന് ഉണ്ണിരാജ് പറഞ്ഞു. ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് പി. യശോദാമ്മ, കെ. ടി. ചന്ദ്രൻ, ബി. നാരായണൻ, ടി. പി.കുഞ്ഞികൃഷ്ണൻ,സോമനാഥൻ നായർ എൻ. വി.മനോഹരൻ തുടങ്ങി
ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിച്ചു. ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ വെള്ളിക്കോത്ത് പത്മനാഭട്ടിന്റെ സംഗീത കച്ചേരിയും തുടർന്ന് കാഞ്ഞങ്ങാട് ശ്രുതിലയം മ്യൂസിക് അവതരിപ്പിച്ച ഭക്തിഗാനമേളയും വൈകിട്ട് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സംഗീത കച്ചേരിയും നടന്നു. ആറാം ദിനമായ വെള്ളിയാഴ്ച രാവിലെ കൊഴക്കുണ്ട് ശ്രീരാഗം ഓഗസ്ട്രയുടെ ഭക്തിഗാന സുധയും തുടർന്ന് വെള്ളിക്കുന്നത് ഭഗവതിക്കാവ് ഭജന സമിതിയുടെ ഭജനയും അരങ്ങേറും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments