Breaking News

*മൊഗ്രാൽ ജിഎച്ച് എസ് ഇ- എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.*

മൊഗ്രാൽ : മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഎച്ച്എസ് ഇ വിഭാഗം എൻ എസ് എസ് (NSS) വളണ്ടിയേഴ്‌സിനുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.

പിടിഎ വൈസ് പ്രസിഡണ്ട്  എച്ച് എം അബ്ദുൾ കരീമിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജമീലാ-ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സജു മാഷ് സ്വാഗതവും,എൻ എസ് എസ് വളണ്ടിയർ ലീഡർ കുമാരി നവന നന്ദിയും രേഖപ്പെടുത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രഭഞ്ജ കുമാർ ക്യാമ്പ് വിശദീകരണം നടത്തി.മദർ പിടിഎ പ്രസിഡണ്ട് സുമയ്യ,പിടിഎ- എസ്എംസി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. 

തുടർന്ന് അധ്യാപകനും പ്രമുഖ സൈക്കോളജി ട്രെയിനറുമായ ജാഫർ മാഷ് "ഐസ് ബ്രേക്കിംഗ് സെക്ഷൻ'' കൈകാര്യം ചെയ്തു.ക്യാമ്പ് നാളെ വൈകുന്നേരം സമാപിക്കും.

ഫോട്ടോ: മൊഗ്രാൽ ജിഎച്ച്എസ് ഇ വിഭാഗം എൻഎസ്എസ്   ദ്വിദിന സഹവാസ ക്യാമ്പ് വാർഡ് മെമ്പർ ജമീലാ- ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments