Breaking News

ഐ എം എ കാസറഗോഡ് ബ്രാഞ്ച് പുതിയ ഭാരവാഹികൾ

 പ്രസിഡന്റ്: ഡോക്ടർ ജമാൽ അഹമ്മദ് 

കാസർഗോഡ് : കാസറഗോഡ്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാസറഗോഡ് ബ്രാഞ്ചിൻ്റെ  ഐ എം എ ഹാളിൽ  ചേർന്ന  ജനറൽ ബോഡി യോഗം പുതിയ സംഘടനാ ഭാരവാഹികളെ തെരെഞ്ഞെടുത്തു.പ്രസിഡൻ്റ് ഡോ. രേഖാ റൈ അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ.നാരായണ നായിക്, സെക്രട്ടറി ഡോ അണ്ണപ്പ കാമത്ത്, ഡോ സുന്ദര ആനമജൽ, ഡോ ഹരി കിരൺ ബംങ്കേര തുടങ്ങിയവർ സംസാരിച്ചു.റിട്ടേണിംഗ് ഓഫീസർ ഡോ ജനാർദ്ദന നായിക് സി എച്ച് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. താഴെ പറയുന്ന ഭാരവാഹികളെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു.  പ്രസിഡൻറ്; ഡോ.ജമാൽ അഹ്മദ് എ ,: സെക്രട്ടറി; ഡോ മാഹിൻ പി അബ്ദുല്ല ട്രഷറർ ; ഡോ ഗോപി വി ,വൈസ് പ്രസിഡൻ്റ്മാർ; ഡോ.നബീസ പി കെ ,; ഡോ സുന്ദര ആനമജൽ ,ജോയൻ്റ സെക്രട്ടറി; ഡോ.വിവേക് കൃഷ്ണ,സ്റ്റേറ്റ് വർകിംഗ് കമ്മിറ്റി മെമ്പർ;ഡോ.ബി നാരായണ നായിക് . ഒക്ടോബർ 29 ന് സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ.എം എൻ മേനോൻ, സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കും.
 സെക്രട്ടറി ഡോക്ടർ മാഹിൻ പി അബ്ദുല്ല 
 ട്രഷറർ ഡോക്ടർ ഗോപി വി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments