എം.പി മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗത്വത്തില്നിന്ന്മാറ്റി നിര്‍ത്തണം.
മലപ്പുറം : പുതിയതായി സംസ്ഥാന സര്‍ക്കാര്‍ പുനസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തിരൂര്‍ കോട്ട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എം.പി. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാ കണമെന്ന് കോട്ട് ജുമുഅത്ത് പള്ളിയുടെ് സ്ഥലം വഖഫ് ചെയ്ത തിരുന്നാവായ കളത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്തഫല്‍ ഫൈസി തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ ബോര്‍ഡില്‍ നിന്ന് മാറ്റിനിര്ത്തന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോട്ട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി കൈകാര്യം ചെയ്യുന്ന വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വാഖിഫിന്റെ പിന് തലമുറയില്‍പെട്ട തങ്ങള്‍ക്ക് അവകാശവും അര്‍ഹതയും ഉള്ളതാണെന്ന് കാണിച്ച് തങ്ങള്‍ കമ്മറ്റി പ്രസിഡന്റ് മുസ്തഫല്‍ ഫൈസിയെ ഒന്നാം എതിര് കക്ഷിയായും കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എതിര്കക്ഷികളാക്കിയും കോഴിക്കോട് സംസ്ഥാന വഖഫ് ബോര്‍ഡ് മുമ്പാകെ ഛജ 337/2022 ാം നമ്പറായി ബോധിപ്പിച്ച ഹരജി നിലവിലുണ്ട്. വഖഫ് കേസിലെ ഒന്നാം എതിര് കക്ഷിയെ മെമ്പറായി നിയമിച്ചത് നിയമപരമായും ധാര്‍മികമായും ശരിയാണോയെന്നതും പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം മെമ്പറായ വഖഫ് ബോര്‍ഡ് ഈ കേസ് കൈകാര്യം ചെയ്താല്‍ ഞങ്ങള്‍ക്ക് നീതി കിട്ടുകയില്ലെന്ന് ആശങ്കയുണ്ട്. ആരോപണം നേരിടുന്ന കേസില്‍ പ്രതി സ്ഥാനത്ത് വരുന്ന ആളെ അംഗമാക്കാന്‍ പാടില്ലായിരുന്നു. അന്വേഷണമോ, ജാഗ്രതയോ ഇല്ലാതെയാണ് ഈ നിയമനമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. എന്നിട്ടും മുസ്തഫല്‍ ഫൈസിതന്നെ മെമ്പറായി വന്നത് അദ്ദേഹത്തിന് സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ്. അവര്‍ പറഞ്ഞു. വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാന്‍ കടുത്ത ജാഗ്രതയുള്ള ആളുകളെയാണ് അംഗങ്ങളായി നിയമിക്കേണ്ടത്. ഞങ്ങള്‍ വഖഫ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള കേസ് 2022 വര്‍ഷത്തിലാണ്. അതിപ്പോഴും നിലവിലുള്ളതുമാണ്. 2014 മുമ്പുള്ള വഖഫ് സ്വത്തുക്കളുടെ അഴിമതി അന്വേഷിക്കാനും നടപടി എടുക്കാനുമാണ് കേസ് നല്‍കിയത്. അതില്‍ ന്യായമായ തീരുമാനങ്ങള്‍ വരുന്നതിനു മുമ്പ് തന്നെ കേസിലെ ഒന്നാം എതിര്‍കക്ഷിയെ വഖഫ് ബോര്‍ഡില്‍ നിയമിച്ചത് ശരിയായില്ല. സര്‍ക്കാര്‍ നിയമിച്ചാലും മത പണ്ഡിതന് എന്ന നിലയില്‍ ധാര്‍മികതയുടെ പേരില്‍ ഫൈസി അംഗത്വം നിരസിക്കേണ്ടതായിരുന്നു. ഈ നിയമനം കേസ് അട്ടിമറിക്കുന്നതിന് പ്രയോജനപ്പെടുത്തുമോ എന്ന് ആശങ്കയുണ്ട്. കേസിലെ എതിര് കക്ഷിയും കേസ് പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്ന ആളും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നാണ്. ഈ വിരോധാഭാസം അംഗീകരിക്കാന്‍ കഴിയില്ല. മുസ്തഫല്‍ ഫൈസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഖഫ് ബോര്‍ഡില്‍ നിന്നും ന്യായമായ അന്വേഷണങ്ങളോ ഉത്തരവുകളോ വിധികളോ ഉണ്ടാകാനുള്ള സാധ്യതകളെയാണ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ സാധ്യതയുള്ളത്. 2014 മുതല്‍ കോട്ട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായ ഇദ്ദേഹം അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതിന് ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇദ്ദേഹം വഖഫ് ബോര്‍ഡ് അംഗമായതോടെ സ്വത്തുക്കള്‍ കയ്യേറിയവരെ സംരക്ഷിക്കുമോ എന്ന ആശങ്കയും മൂവായിരത്തോളം വരുന്ന കോട്ട് മഹല്ലിലെ വീട്ടുകാരില്‍ ചിലര്‍ അടക്കം പറയുന്നുണ്ട്. മുസ്തഫല്‍ ഫൈസിയുടെ വഖഫ് ബോര്‍ഡ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വഖഫ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളെക്കുറിച്ച് ആലോചിക്കും. അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തിരുന്നാവായ കളത്തില്‍ മുസ്തഫ, അഷ്ഫാഖ് ഷാ, ഒ.പി. അബ്ദുല്‍ ലത്വീഫ് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments