Breaking News

*മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര സമര പോരാട്ടത്തിന് ആത്മസമർപ്പണം നടത്തിയ ഇതിഹാസം - പി .കെ ഫൈസൽ*

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ലോകത്തിന്റെ ഇതിഹാസമായത് പോരാട്ടവീര്യത്തോടൊപ്പം സഹനത്തിന്റെയും, കാരുണ്യത്തിന്റെയും, മാനവ സ്നേഹത്തിന്റെയും ത്യാഗപൂർണ്ണമായ വഴികളിലൂടെ മഹാത്മജി മഹത്തായ പാത വെട്ടിത്തെളിച്ചത് കൊണ്ട് കൂടിയാണെന്ന് ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ. 
സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജി ആത്മസമർപ്പണം നടത്തി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാന ശില ഇന്ത്യൻ ഭരണഘടനയുടെ അമൂല്യ സമ്പത്താക്കി മാറ്റുവാനും ഗാന്ധിജിക്ക് സാധിച്ചു. സുതാര്യവും, സമഗ്രവുമായ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ സുശക്തമായ ഭരണ സംവിധാനമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. ഈ രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ ചരിത്രം മറന്നുകൊണ്ട് ജനാധിപത്യത്തെയും, മതേതരത്വത്തെയും അട്ടിമറിച്ച് വിധ്വംസക  രാഷ്ട്രീയത്തിലൂടെ വർഗ്ഗിയ താത്പര്യം ഊട്ടിയുറപ്പിക്കുവാൻ ശ്രമിക്കുന്നവർ കാലത്തിന്റെ  ചവറ്റുകൊട്ടയിലേക്ക് സ്വയം വലിച്ചെറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാത്മജിയുടെ നൂറ്റി അൻപത്തി ഏഴാം ജന്മ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. നേതാക്കളായ സോമശേഖര ഷേണി, വി .ആർ വിദ്യാസാഗർ, കെ .പി പ്രകാശൻ, കെ. ഖാലിദ്, ഡോ: കെ .വി ശശിധരൻ, കെ. ബലരാമൻ നമ്പ്യാർ, കെ. ലക്ഷ്മണ പ്രഭു, കെ .വി ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, ലോകനാഥ് ഷെട്ടി, വി. ഗോപി, അഡ്വ: ഷാജിദ് കമ്മാടം, എ. അബ്ദുൽ റസാഖ് ചെർക്കള, മഹമൂദ് വട്ടയക്കാട്, യു. വേലായുധൻ, ശ്യാം പ്രസാദ് മാന്യ, സി. അശോകൻ മാസ്റ്റർ, രാജേഷ് നായിക്, മനോജ് തോമസ്, അർജുനൻ തായലങ്ങാടി, എ. ഷാഹുൽ ഹമീദ്, കമലാക്ഷ സുവർണ്ണ, ഉഷ അർജുനൻ, ബി. എ ഇസ്മയിൽ, എ. പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments