Breaking News

*മുളിയാർ ഗ്രാമ പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ ഓപ്പറേഷൻ തൂഫാൻസ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു*

ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്തിലെ 7 കേന്ദ്രങ്ങളിലായി  18വാർഡുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭ സംഘടിപ്പിച്ചു. ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന ഏഴ് വാർഡുകളുടെ സംയുക്ത സ്പെഷ്യൽ ഗ്രാമസഭ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം അനീസ മൻസൂർ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ആസൂത്രണ സമിതി അംഗം ഷെരീഫ് കൊടവഞ്ചി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരി ഉപയോഗം സമൂഹത്തിലും യുവജനങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ക്ലാസുകൾ സംഘടിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ അബ്ദുള്ള ബെള്ളിപ്പാടിയും ജനാർദ്ദനനും ആദൂർ പോലീസ് സ്റ്റേഷനിലെ ദിലീഷും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നയിച്ചു.

വിബി-ജി റാം-ജി (VB-G RAM-G) പദ്ധതിയെക്കുറിച്ച് ഓവർസിയർ സന്ദീപ് ക്ലാസെടുത്തു. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഗ്രാമീണ വികസനത്തിലും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിലുമുള്ള അതിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ രമേശൻ മുതലപ്പാറ, അനന്യ എം., ഉല്ലാസ് വെള്ളാല, രേണുക ടി ആസൂത്രണ സമിതി അംഗം ബി.അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം പരിപാടിയിൽ ചർച്ച ചെയ്തു. വിവിധ വാർഡുകളിലെ ഗ്രാമസഭകൾ പൊവ്വൽ സ്ക്കൂൾ, മുണ്ടക്കൈ സ്ക്കൂൾ, കാനത്തൂർ സ്ക്കൂൾ, ഇരിയണി സ്ക്കൂൾ, പാണൂർ സ്ക്കൂൾ എന്നിവിടങ്ങളിലും ഒരേസമയം നടന്നു. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ : ഓപ്പറേഷൻ തൂഫാൻസ്പെഷ്യൽ ഗ്രാമസഭ മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments