Breaking News

കേരളത്തിന്റെ ജാതകമെഴുതിയ പാർട്ടിയാണ് സി.പി.ഐ.എം. ഭരിച്ചപ്പോൾ കൊണ്ടുവന്ന നിയമങ്ങളാണ് കേരളത്തിലെ ജനങ്ങൾക്ക് ഇവിടെ ഇന്നത്തെ പോലെ ജീവിക്കുന്നതിന് വഴിയൊരുക്കിയത് എന്നും ഷാജിർ പറഞ്ഞു. സി. പി ഐ. എം പെരിയ ലോക്കൽ കമ്മിറ്റി വില്ലാരം പതിയിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗംവും ബഹുജന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയ : സി.പി.ഐ.എം  പെരിയ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലാരം പതിയിൽ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു. ഒക്ടോബർ 15, 16 തീയതികളിൽ കാസർഗോഡ് നടക്കുന്ന സി.പി.ഐ.എം കാസർഗോഡ് വിപുലീകൃത കമ്മിറ്റിയുടെ ഭാഗമായാണ് ബഹുജന സംഗമം സംഘടിപ്പിച്ചത്. കൂടാതെ പുല്ലൂർ പെരിയ പഞ്ചായത്തിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാക്കളായ എ. ശേഖരൻ നായർ, കെ.കുഞ്ഞിക്കണ്ണൻ എന്നിവരുടെ അനുസ്മരണ പൊതുയോഗവും ഇതോടൊപ്പം നടന്നു. ചെക്കി പള്ളത്തു നിന്നും ബാൻഡ് മേളത്തിന്റെയും കേരളീയ വേഷമണിഞ്ഞു ചെങ്കൊടിയേന്തിയ 100 വനിതകളുടെയും മറ്റ് നിരവധിപാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രകടനത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. വില്ലാരം പതിയിൽ സമാപിച്ച പ്രകടന അനന്തരം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജിർ ബഹുജന സംഗമവും അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ ജാതകമെഴുതിയ പാർട്ടിയാണ് സി.പി.ഐ.എം എന്നും കേരളം ഭരിച്ചപ്പോൾ  സി.പി.എം നേതൃത്വം നൽകിയ സർക്കാർ കൊണ്ടുവന്ന നിയമങ്ങളാണ് കേരളത്തിലെ ജനങ്ങൾക്ക് ഇവിടെ ഇന്നത്തെ പോലെ ജീവിക്കുന്നതിന് വഴിയൊരുക്കിയത് എന്നും അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റി മെമ്പർ എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ .ഷാജി,എസ് ശബരിനാഥൻ, പി ജ്യോതി ബസു, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി. കെ. സബിത,പുല്ലൂർ ലോക്കൽ സെക്രട്ടറി ടി. ബിന്ദു, എം. മോഹനൻ, ശാരദ എസ്. നായർ, പി. കൃഷ്ണൻ, കെ. ദിനേശൻ എന്നിവർ സംസാരിച്ചു. പെരിയ ലോക്കൽ സെക്രട്ടറി ടി.ഷാജീവൻ സ്വാഗതം പറഞ്ഞു.തുടർന്ന് പാർട്ടിയെ കെട്ടിപ്പടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച 70 വയസ്സിന് മുകളിലുള്ള പാർട്ടി അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments