*ടി. ഉബൈദ് ജ്ഞാനത്തിന്റെ താക്കോല്‍ കൊണ്ട് അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉത്ബോധിപ്പിച്ച കവി-താഹ മാടായി*
കാസര്‍കോട് : ജ്ഞാനത്തിന്റെ താക്കോല്‍ കൊണ്ട് അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ കഴിയുമെന്ന് സമൂഹത്തെ ഉത്ബോധിപ്പിച്ച കവിയാണ് ടി. ഉബൈദെന്ന് എഴുത്തുകാരന്‍ താഹ മാടായി പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഉബൈദ് ഓര്‍മ്മ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവേദി ട്രഷറര്‍ എരിയാല്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പി.എസ് ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, ടി.എ ഷാഫി, അഷ്റഫ് അലി ചേരങ്കൈ, രവീന്ദ്രന്‍ രാവണേശ്വരം, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, വിനോദ് കുമാര്‍ പെരുമ്പള, രേഖ കൃഷ്ണന്‍, രേഷ്മ ടീച്ചര്‍, മുനീര്‍ മാഷ്, മുഹമ്മദലി മാഷ്, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു. ടി.കെ അന്‍വര്‍ ഉബൈദ് കവിതകള്‍ ആലപിച്ചു. റഹ്‌മാന്‍ മുട്ടത്തൊടി നന്ദി പറഞ്ഞു.
ഉബൈദ് ദിനവുമായി ബന്ധപ്പെട്ട് നടന്ന ലേഖന മത്സരത്തിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹഫാ ഫാത്തിമ ഒന്നാം സ്ഥാനം നേടി. അതേ സ്‌കൂളിലെ ഫാത്തിമ ഷിസക്കാണ് രണ്ടാം സ്ഥാനം. പ്രൈമറി വിഭാഗത്തില്‍ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ റഫീഖ് ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ദില്‍ഷാദ് രണ്ടാം സ്ഥാനവും നേടി. ഖദീജ തസ്‌നീം, ഫാത്തിമ ഷാമില എസ് ( ജി വി എച്ച് എസ് എസ് മൊഗ്രാൽ), സുല്‍ത്താന ടി.എസ്, സവാദ് ടി.എസ്, ആയിഷ ഫസീല ബി.കെ, മറിയം നസാഹ, ഫാത്തിമത്ത് മുബീന എസ്.എം., റിസാ ഫാത്തിമ എച്ച്., ഫാത്തിമ പി.എസ് എന്നീ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി.ഒന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും മൊമന്റോയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൊമന്റോയും സമ്മാനിച്ചു. താഹ മാടായി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments