*കേരളത്തിൽ സിപിമ്മിന്‍റെ പരാജയകാരണം വോട്ടർപട്ടിക പരിഷ്ക്കരണം ആണെന്ന് പറയാനാവില്ല, വലിയ അട്ടിമറി നടന്നിട്ടില്ലെന്ന് കെകെ ശൈലജ*
വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ.
എന്നാൽ വോട്ടർ പട്ടിക പരിഷ്ക്കരണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് സിപിഎം നേതാവ് കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇത് സാധൂകരിക്കുന്ന കണക്കുകൾ ഉദ്ധരിച്ചുള്ള പഠന റിപ്പോർട്ടുകളുണ്ട്. ബിജെപിയുടെ വിജയത്തിലും അത് പ്രതിഫലിച്ചു. അല്ലാതെയും കോൺഗ്രസ് വോട്ട് മറിച്ചിട്ടുണ്ട്. എസ്ഐആറിന്‍റെ ആനുകൂല്യം യുഡിഎഫിനും ബിജെപിക്കും കിട്ടിയിട്ടുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇതിന്‍റെ ആനുകൂല്യം കിട്ടുമെന്നും ബാലഗോപാൽ ആരോപിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments