*സന്നദ്ധ പ്രവർത്തകരുടെയുംസന്നദ്ധ സംഘടനകളുടെയും സഹായ പ്രവർത്തനങ്ങൾ രോഗികൾക്ക് നല്ല സേവനങ്ങൾ നൽകാൻ സഹായകരമാകും : സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ*
കാസർകോട് : ജില്ലയിലെ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിലേക്ക്
സന്നദ്ധ പ്രവർത്തകരുടെയും
സന്നദ്ധ സംഘടനകളുടെയും സഹായ പ്രവർത്തനങ്ങൾ രോഗികൾക്ക് നല്ല സേവനങ്ങൾ നൽകാൻ സഹായകരമാകുമെന്ന് നഗരസഭാസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ മെഹറുന്നിസ പറഞ്ഞു. സന്നദ്ധപ്രവർത്തകൻ നൽകിയ 3 വീൽ ചെയറുകൾ ആശുപത്രി അധികൃതരെ ഏൽപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ. സർക്കാരും നഗരസഭയും ആവശ്യമായ കാര്യങ്ങൾ ആശുപത്രിക്കായി ചെയ്തുവരുന്നുണ്ട്.അതോടൊപ്പം സന്നദ്ധ സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായങ്ങൾ കൂടി ലഭിക്കുന്നത് രോഗികൾക്ക് ഏറെ ആശ്വാസമാകുന്നുവെന്നും മെഹറുന്നിസ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ : ജിതേഷ് ഏറ്റുവാങ്ങി. ആശുപത്രിയുടെ ഉയർച്ചക്കായി എല്ലാ കൂട്ടായ്മകളെയും യോജിപ്പിച്ച് കൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങിയതായി സുപ്രണ്ട് പറഞ്ഞു. ഡോ ജനാർദ്ധനൻ നായിക്ക് ,സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് ഡോ അരുൺ റാം , ഡോ നിഖിൽ , നഴ്സിങ് സുപ്രണ്ട് നിർമ്മല , ഡപ്യൂട്ടി സുപണ്ട് നസീമ, മാഹിൻ കുന്നിൽ , ശ്രീധരൻ , കണ്ണൻ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments