*വീട്ടിൽ നിന്ന് കാണാതായ ഹലീമ സാദിയ വിവാഹിതയായി പോലീസ് സ്റ്റേഷനിൽ ഹാജരായി; തൃശൂർ സ്വദേശി അജയ്ക്കൊപ്പം പുതിയ ജീവിതം*
കാസർകോട് : കാസർകോട് നിന്ന് കാണാതായ യുവതി ഹലീമ സാദിയ തൃശൂർ സ്വദേശിയായ അജയ്ക്കൊപ്പം വിവാഹിതയായി ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ എത്തി. ഇരുവരും ദുബായിൽ ജോലി ചെയ്തിരുന്ന കാലത്താണ് പരിചയപ്പെട്ടത്. പിന്നീട് ആ സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കാസർകോട് പെരുമ്പള കോളിയടുക്കം സ്വദേശിനിയായ ഹലീമ സാദിയയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് പിതാവ് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിലാണ് യുവതിയെ കാണാതായത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടയിലാണ് ഇരുവരും ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്. യുവതിയെ കണ്ടെത്തിയ വിവരം തൃശൂർ പോലീസ് മേൽപ്പറമ്പ് പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട രണ്ടുപേരുടെ വിവാഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യവും കുടുംബത്തിന്റെ ആശങ്കകളും ഒരുപോലെ ചർച്ചകളിൽ ഇടംപിടിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments