*ആസ്ക് ആലംപാടിയും മൈ ഭാരത് കാസറഗോഡും സംയുക്തമായി ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു*
ആലംപാടി : കേന്ദ്ര സർക്കാരിന്റെ സേവാ പഖ്‌വാഡ ആചരണത്തിന്റെ ഭാഗമായി മൈ ഭാരത് കാസറഗോഡിന്റെയും ആസ്ക് ആലംപാടിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു.
'ലഹരി വിടുക, ജീവിതം നേടുക' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു റാലി. ആസ്ക് ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വാർഡ് മെമ്പർ മാഹിൻ ആലംപാടി ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൈ ഭാരത് കാസറഗോഡ് യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് സി മുഖ്യ പ്രഭാഷണം നടത്തി. ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിച്ചു.
മൈ ഭാരത് പ്രതിനിധി യശോദ ഗിരീഷ്, ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഹവാസ് സ്വാഗതവും സെക്രട്ടറി ബച്ചി പെർള നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments