Breaking News

*ഗ്യാനേഷ് കുമാർ രാജിവെച്ചാൽ പോരാ, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ കൽത്തുറുങ്കിലടക്കണം: റസാഖ് പാലേരി*

കാസർകോട് : ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ കൽത്തുറുങ്കിലടക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ജില്ലാ പ്രസിഡണ്ട് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.എച്ച്. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു . വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ്  സംസാരിച്ചു.
സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.എ. യൂസുഫ് പ്രവർത്തന റിപ്പോർട്ടും അബ്ദുൽ ലത്തീഫ് കുമ്പള വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്കും മറുപടികൾക്കും ശേഷം റിപ്പോർട്ടും കണക്കുകളും സമ്മേളനം അംഗീകരിച്ചു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളെയും നാമനിർദ്ദേശത്തിലൂടെയും ചർച്ചകളിലൂടെയും തെരഞ്ഞെടുത്തു.
മഹ്‌മൂദ് പള്ളിപ്പുഴ  നന്ദി പറഞ്ഞു.

ഫോട്ടോ : വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ സമ്മേളനം കാസർകോട് മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments