*ഖാദർ പള്ളത്തിന്റെ 'ഉറവകളുടെ മൗനം' കവിതാസമാഹാരം കവി മാധവൻ പുറച്ചേരി പ്രകാശനം ചെയ്തു*
കാസർകോട് : എഴുത്തുകാരൻ ഖാദർ പള്ളത്തിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ 'ഉറവകളുടെ മൗനം' പ്രശസ്ത സാഹിത്യകാരൻ മാധവൻ പുറച്ചേരി എഴുത്തുകാരി മൈസൂന ഹാനിക്ക് നൽകി പ്രകാശനം ചെയ്തു. പുസ്തകം കവി രവീന്ദ്രൻ പാടി പരിചയപ്പെടുത്തി.
കവിതയെഴുത്ത് എന്നത് പൂർണ്ണമായ സ്വാതന്ത്ര്യമാണെന്നും, എഴുത്തുകാരന് തന്റെ കവിതകളിലൂടെ കുമ്പസരിക്കാനുള്ള ഇടമാണ് ഓരോ സൃഷ്ടിയെന്നും ചടങ്ങിൽ സംസാരിക്കവെ മാധവൻ പുറച്ചേരി പറഞ്ഞു. ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിച്ചെടുക്കാനുള്ള പ്രതിബദ്ധതയാണ് കവിതയെന്നും, ഖാദർ പള്ളത്തിന്റെ 'ഉറവകളുടെ മൗനം' എന്ന ഈ സമാഹാരത്തിലെ കവിതകൾ ആ ലക്ഷ്യത്തിലേക്ക് ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ വി.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി, രാമകൃഷ്ണൻ മോനാച്ച, അഹ്മദ് ഹാജി അസ്മാസ്, ഡോ. മുംതാസ് ടീച്ചർ, വിനു വേലേശ്വരം, കുഞ്ഞികണ്ണൻ കൊളത്തൂർ, മുരളീധരൻ പാലമംഗലം, ഷാഫി ചൂരിപ്പള്ളം, രവി കൊട്ടോടി, വിജയൻ ശങ്കരമ്പാടി, ശോഭന ശ്രീധരൻ, ഡോ. നൈന, മുഹമ്മദ് പട്ള, റഹ്മാൻ മുട്ടത്തൊടി, റഹീം ചൂരി, സുബൈർ പടപ്പിൽ, നജീബ് പള്ളം , ഉദയൻ കാടകം അബൂബക്കർ ഗിരി , കെ ടി നാസർ, ശൈലജ ഉമേശ്, ശരണ്യ നാരായണൻ, പ്രസീത രവി, സുലേഖ മാഹിൻ, സുഹ്റ ചുങ്കത്ത്, ബഷീർ പെരുമ്പള,സിനിമ നടൻ രാഘവൻ, ഫാറൂഖ് ആസ്മി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ടീം കാസർകോട് അംഗങ്ങളുടെ മ്യൂസിക് ദർബാർ നടന്നു. ഹമീദ് കാവിൽ സ്വാഗതവും, സിദ്ദീഖ് പടപ്പിൽ നന്ദിയും പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments