Breaking News

*കീഴൂര്‍ ശാഫി ഹാജിയേയും മേല്‍പ്പറമ്പ് അബ്ദുല്‍ റസാഖ് ഹാജിയേയുംഇന്ന് (ഞായര്‍) സഅദിയ്യയില്‍ ആദരിക്കും*


ദേളി : പ്രവാസ ജീവിതത്തിന്റെ ആറു പതിറ്റാണ്ട് സഅദിയക്ക് സമര്‍പ്പിച്ച ശാഫി ഹാജി കീഴൂരിനെ ഉത്തര മലബാറിന്റെ വൈജ്ഞാനിക മുദ്ര ജാമിഅ സഅദിയ്യ ആദരിക്കുന്നു.
കേരളീയ മുസ്ലിം സമൂഹത്തിന്റെ ദിശ മാറ്റി വരച്ച വിപ്ലവകരമായ മുന്നേറ്റമായിരുന്നു ജാമിഅ സഅദിയ്യയിലൂടെ താജുല്‍ ഉലമയും നൂറുല്‍ ഉലമയും കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയും അടങ്ങുന്ന ഉലമ ഉമറ നേതൃത്വം മുന്നോട്ട് വെച്ചത്.
തുടക്ക കാലം മുതല്‍ നേതൃത്വത്തോട് ചേര്‍ന്ന് നിന്ന് സഅദിയ്യക്ക് കരുത്തായി മുംബൈയില്‍ ആറു പതിറ്റാണ്ടോളം സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച മുന്നണിപോരാളികളായിരുന്നു ശാഫി ഹാജി കീഴൂരും അബ്ദുല്‍ റസാഖ് ഹാജിയും. മുംബൈ കേന്ദ്രീകരിച്ച് കൊണ്ട് സഅദിയ്യയുടെ ഓഫീസ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് മര്‍ഹൂം നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജം നല്‍കിയ രണ്ട് വ്യക്തികളും പ്രവാസ ജീവിതത്തിന് ശേഷവും സഅദിയ്യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
ഇന്ന് (ഞായര്‍) നടക്കുന്ന ആണ്ട് നേര്‍ച്ച സമാപന സംഗമത്തില്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും. പരിപാടിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments