*ഉപന്യാസ രചന വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു *
മൊഗ്രാൽ : ഗാന്ധി ജയന്തി ദിനത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ ഹൈസ്കൂൾ,
ഹയർ സെക്കണ്ടറി, വിഭാഗങ്ങളിലെ കുട്ടികൾക്കായി ഗാന്ധിജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നൽകി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെമെന്റോയും സമ്മാനിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ ഗാന്ധിജിയുടെ ജീവിതവും പുതിയ തലമുറയുടെ മൂല്യം ബോധവും എന്ന വിഷയത്തിൽ സഫിയത്ത് മൻസൂറ ഒന്നാം സ്ഥാനവും ഫാത്തിമത്ത് ഷഹലാത്ത് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗാന്ധിജിയുടെ ചിന്തകളും പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളും എന്ന വിഷയത്തിൽ ഉമൈമത്ത് റഫ്ഖാന, ഖദീജത്ത്. നെഹ്രീൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ചടങ്ങിൽ ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു.
വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം പ്രിൻസിപ്പൽ ബിനി വി എസ്, ഹെഡ് മിസ്ട്രസ്സ് ഷൈജി ടീച്ചർ എന്നിവർ നിർവഹിച്ചു. പി ടി എ. പ്രസിഡന്റ് ലത്തീഫ് കൊപ്പളം ,എസ് എം സി. ചെയർമാൻ റിയാസ് കരീം , എം മാഹിൻ ,ജെ ജയറാം, തസ്‌നി ടീച്ചർ, ബിജുമാസ്റ്റർ ,എച്ച് എം. എ. കരീം ,മുഹമ്മദ് സ്മാർട്ട് ,എം പി ടി എ പ്രസിഡന്റ് സുമയ്യ, ഹസീന ,മുംതാസ് എന്നിവർ പ്രസംഗിച്ചു. താജ്ജുദ്ദീൻ മൊഗ്രാൽ സ്വാഗതവും സിദ്ദിഖ് പി എസ് നന്ദിയും പറഞ്ഞു. എം പി അബ്ദുൽ ഖാദർ, എം എസ്. അബ്ദുള്ള കുഞ്ഞി, കെ എം. ഖാദർ ,എം എസ് അഷ്‌റഫ്, മുഹമ്മദ് കെ, ജബ്ബാർ വി. പി തുടങ്ങിയ നേതൃത്വം നൽകി.
ഫോട്ടോ : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്ക് ഉപഹാരം വിതരണം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments