Breaking News

*ഒളവറ ഗ്രന്ഥാലയം:ഗാന്ധി സ്മൃതി സദസ്സ്.*

തൃക്കരിപ്പൂർ : സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സത്യത്തിലൂടെയും സമാധാനം കൈവരിക്കാമെന്ന ഗാന്ധിയൻ സന്ദേശം കാലികപ്രസക്തമാണെന്നും,വെറുമൊരു രാഷ്ട്രീയ തത്വശാസ്ത്രം എന്നതിലുപരി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അനിവാര്യമായി പകർത്തേണ്ടുന്ന മഹത്തായ ദർശനമാണ് ഗാന്ധിയൻ ദർശനമെന്നും ഒളവറ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ പറഞ്ഞു.ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരൻ, കൗൺസിലർ കെ.വി.സുരേന്ദ്രൻ,ലൈബ്രേറിയൻ കെ.സജിന എന്നിവർ പ്രസംഗിച്ചു.
       തുടർന്ന് വിവിധ വിഭാഗങ്ങൾക്കായുള്ള ഗാന്ധി ക്വിസ് മത്സരം നടത്തി.ആശാ പവിത്രൻ,ഷിബ,ബിന്ദു പ്രകാശ്, ടി.വി.രവി,ടി.വി. പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : ഒളവറ ഗ്രന്ഥാലയം ഗാന്ധി സ്മൃതി സദസ്സ് കാസർഗോഡ്‌ ജില്ലാ ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments